വാഷിംഗ്ടൺ: എച്ച്-വൺ ബി വിസ പുതുക്കുന്നതിനുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ച് അമേരിക്ക. ചില പ്രത്യേക തൊഴിൽ വിഭാഗങ്ങളുടെ എച്ച്-വൺ ബി വിസകളാണ് ആഭ്യന്തര പുതുക്കലിന് പരിഗണിക്കുന്നത്. ഡിസംബറിൽ ആരംഭിക്കുന്ന പദ്ധതി ഇന്ത്യൻ സാങ്കേതിക പ്രൊഫഷണലുകൾക്ക് പ്രയോജനകരമാവും. സാങ്കേതിക വൈദഗ്ധ്യം ആവശ്യമുള്ള മേഖലകളിൽ വിദേശ തൊഴിലാളികളെ നിയമിക്കുന്നതിനാണ് യുഎസ് കമ്പനികൾ എച്ച്-വൺ ബി വിസ ഉപയോഗിക്കുന്നത്.
20,000 ആളുകളെ ഉൾപ്പെടുത്തതികൊണ്ടാണ് വിസ പുതുക്കലിന്റെ ആദ്യ ഘട്ടം ആരംഭിക്കുന്നത്. ഇന്ത്യയിൽ യുഎസ് വിസക്ക് കാത്തിരിക്കുന്നവരുടെ എണ്ണം വർധിക്കുകയാണ്. ഈ പദ്ധതിയുടെ ലക്ഷ്യം വിസയ്‌ക്കുള്ള കാത്തിരിപ്പിന്റെ സമയ ദൈർഘ്യം കുറയ്‌ക്കുക എന്നതാണ്. യുഎസിൽ ദീർഘകാലമായി താമസിക്കുന്ന വ്യക്തികളെ പ്രത്യേകം ലക്ഷ്യമിട്ടുള്ള ഈ പ്രോഗ്രാം തൊഴിൽ വിസകൾക്കായി മാത്രമുള്ളതാണെന്ന് സ്‌റ്റേറ്റ് വിസ സർവീസ് ഡെപ്യൂട്ടി അസിസ്റ്റന്റ് സെക്രട്ടറി ജൂലിയ സ്റ്റഫ്റ്റ് അറിയിച്ചു.
മൂന്ന് മാസ കാലയളവിൽ ഇന്ത്യക്കാരെ കേന്ദ്രീകരിച്ചാണ് പദ്ധതി ആരംഭിക്കുന്നത്. നൽകുന്ന 20000 വിസകളിൽ ഭൂരിഭാഗവും ഇന്ത്യക്കാർക്കുള്ളതാകും. വിസ പുതുക്കുന്നതിനായി സ്വന്തം രാജ്യത്ത് പോകുന്നത് തടയുക, പുതിയ വിസ അപേക്ഷകരിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യം. 2024-ഓടെ പദ്ധതി കൂടുതൽ വിഭാഗത്തിലുള്ള തൊഴിലാളികളിലേക്ക് വ്യാപിപ്പിക്കാൻ യുഎസ് ലക്ഷ്യമിടുന്നുണ്ട്.
ഫെഡറൽ രജിസ്റ്റർ നോട്ടീസ് സ്വീകരിക്കേണ്ട നടപടികളെക്കുറിച്ചും യോഗ്യതാ മാനദണ്ഡങ്ങളെക്കുറിച്ചും വിശദമായ വിവരങ്ങൾ ഉടൻ നൽകും. യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിലാണ് വിസ പ്രോസസ്സിംഗ് കൈകാര്യം ചെയ്യുക. യുഎസിലെ ഇന്ത്യൻ കമ്മ്യൂണിറ്റിയിൽ നിന്നും മികച്ച സ്വീകാര്യതായാണ് ഈ പദ്ധതിക്ക് ലഭിച്ചിട്ടുള്ളത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.