രോഗാവസ്ഥയിൽ സംരക്ഷണം തീർത്ത ദൈവത്തിന് നന്ദി പറഞ്ഞ് മാർപാപ്പാ

രോഗാവസ്ഥയിൽ സംരക്ഷണം തീർത്ത ദൈവത്തിന് നന്ദി പറഞ്ഞ് മാർപാപ്പാ

വത്തിക്കാൻ സിറ്റി: തന്റെ രോഗാവസ്ഥ കൂടുതൽ ഗുരുതരമായി മാറാതെ സംരക്ഷിച്ച ദൈവത്തിന് നന്ദി പറഞ്ഞ് ഫ്രാൻസിസ് മാർപാപ്പ. വത്തിക്കാനിൽ നടന്ന ആരോഗ്യ സംരക്ഷണ ധാർമ്മിക സെമിനാറിൽ പങ്കെടുത്തവരെ അഭിസംബോധന ചെയ്ത് സംസാരിച്ചപ്പോഴാണ് പാപ്പ ഇപ്രകാരം പറഞ്ഞത്.

ദൈവത്തിനു നന്ദി, അത് ന്യൂമോണിയ ആയിരുന്നില്ല. ഇത് വളരെ ചെറിയ ബ്രോങ്കൈറ്റിസ് ആണ്. എനിക്കിപ്പോൾ പനിയില്ല. പക്ഷേ ഇപ്പോഴും ആൻറിബയോട്ടിക്കുകളും മറ്റും കഴിക്കുന്നുണ്ടെന്ന് മാർപാപ്പ പറഞ്ഞു. വ്യാഴാഴ്ച രാവിലെ മുതൽ ഔദ്യോഗിക മീറ്റിങുകൾ ക്രമീകരിച്ചു കൊണ്ട് മാർപാപ്പ വീണ്ടും ഊർജ്ജസ്വലനായി.

മനുഷ്യരുടെ ആരോഗ്യം ശക്തവും ദുർബലവുമാണ്, മോശമായി പരിപാലിക്കപ്പെടുന്ന ആരോഗ്യം ദുർബലതയ്ക്ക് കീഴടങ്ങും. പ്രതിരോധ മരുന്നുകൾ വളരെയധികം ഉപകാരപ്പെട്ടവയാണ്. അത് രോ​ഗം വരാതിരിക്കാൻ നമ്മെ സഹായിക്കുന്നു. ആളുകൾ രോ​ഗമുള്ളപ്പോൾ വൈദ്യ സഹായം തേടണമെന്നും സുഖമായിരിക്കുമ്പോൾ ആരോഗ്യം സംരക്ഷിക്കണമെന്നും മാർപാപ്പ സെമിനാറിൽ പങ്കെടുത്തുകൊണ്ട് പറഞ്ഞു.

ഡിസംബർ ഒന്ന് മുതൽ മൂന്ന് വരെ നടക്കുന്ന കോപ്പ് 28 കാലാവസ്ഥാ ഉച്ചകോടിയിൽ പങ്കെടുക്കാനിരുന്ന മാർപാപ്പ ഡോക്ടർമാരുടെ നിർദേശത്തെ തുടർന്ന് യാത്ര റദ്ദാക്കിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.