റഷ്യന്‍ ഡ്രോണ്‍ ആക്രമണത്തില്‍ കീവിലെ കത്തോലിക്ക കത്തീഡ്രലിന് നാശനഷ്ടം: അഞ്ച് പേര്‍ക്കു പരിക്കേറ്റു

റഷ്യന്‍ ഡ്രോണ്‍ ആക്രമണത്തില്‍ കീവിലെ കത്തോലിക്ക കത്തീഡ്രലിന് നാശനഷ്ടം: അഞ്ച് പേര്‍ക്കു പരിക്കേറ്റു

മോസ്‌കോ: റഷ്യയുടെ ഡ്രോണ്‍ ആക്രമണത്തില്‍ ഉക്രെയ്‌നിലെ കീവിലുള്ള കത്തോലിക്ക പള്ളി തകര്‍ന്നു. ഉക്രേനിയന്‍ ഗ്രീക്ക് കത്തോലിക്കാ സഭയുടെ റിസറക്ഷന്‍ ഓഫ് ക്രൈസ്റ്റ് കത്തീഡ്രലാണ് തകര്‍ന്നത്. നിരവധി വീടുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. 11 വയസുള്ള കുട്ടിയടക്കം അഞ്ച് പേര്‍ക്ക് പരിക്കേറ്റു.

ഇറാന്‍ നിര്‍മ്മിതമായ 75 ഡ്രോണുകളാണ് റഷ്യ ഉക്രെയ്‌നിലേക്ക് അയച്ചത്. സോവിയറ്റ് യൂണിയന്റെ ഭരണാധികാരിയായിരുന്ന ജോസഫ് സ്റ്റാലിന്‍ സൃഷ്ടിച്ച കൃത്രിമമായ ഭക്ഷ്യക്ഷാമത്തിന്റെ ഓര്‍മ്മ (ഹോളോഡോമര്‍ ക്ഷാമം) ഉക്രെയ്ന്‍ ജനത ആചരിക്കുന്ന ദിവസമാണ് 75 ഡ്രോണുകള്‍ റഷ്യ ഉക്രെയ്‌നിലേക്ക് അയച്ചത്. ഏകദേശം 20 ലക്ഷം മുതല്‍ ഒരു കോടി ആളുകള്‍ വരെയാണ് 1932-33 കാലഘട്ടത്തില്‍ ഉണ്ടായ ഭക്ഷ്യക്ഷാമത്തിന്റെ ഇരകളായി മരിച്ചത്.

2022 ഫെബ്രുവരിയില്‍ യുദ്ധം ആരംഭിച്ചതിനു ശേഷം റഷ്യ കീവിനെ ലക്ഷ്യമാക്കി നടത്തുന്ന ഏറ്റവും വലിയ ഡ്രോണ്‍ ആക്രമണമായിരുന്നു ഇത്. 74 ഡ്രോണുകളെ തകര്‍ത്തതായി ഉക്രെയ്ന്‍ പ്രതികരിച്ചു. ഉക്രെയ്ന്‍ സേന തകര്‍ത്ത ഡ്രോണുകളില്‍ ഒരെണ്ണം കത്തീഡ്രലിന് സമീപമാണ് പതിച്ചത്.

ഡ്രോണിന്റെ പൊടിപടലങ്ങള്‍ കത്തീഡ്രല്‍ ദേവാലയത്തിന്റെ ജനാലകളുടെയും, വാതിലുകളുടെയും മേല്‍ പതിക്കുകയായിരുന്നു. കത്തീഡ്രലിന്റെ ബേസ്‌മെന്റിലെ ആറ് ജനാലകള്‍ക്ക് നാശനഷ്ടം സംഭവിച്ചുവെന്ന് അധികൃതര്‍ വ്യക്തമാക്കി. ഉക്രെയ്ന്‍ ഗ്രീക്ക് സഭയുടെ തലവനായ ആര്‍ച്ച് ബിഷപ്പ് സ്വിയാറ്റോസ്ലാവ് ഷെവ്ചുക്കിന്റെ വസതിക്കും നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. 2022 ഫെബ്രുവരിക്കും 2023 ജനുവരിക്കും ഇടയില്‍ മാത്രം അഞ്ഞൂറോളം മതകേന്ദ്രങ്ങള്‍ ഉക്രെയ്‌നില്‍ ആക്രമിക്കപ്പെട്ടിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.