കേരളവര്‍മ കോളജ് യൂണിയന്‍ ചെയര്‍മാന്‍ തിരഞ്ഞെടുപ്പ്; റീ കൗണ്ടിങ് ഇന്ന്

കേരളവര്‍മ കോളജ് യൂണിയന്‍ ചെയര്‍മാന്‍ തിരഞ്ഞെടുപ്പ്; റീ കൗണ്ടിങ് ഇന്ന്

തൃശൂര്‍: കേരളവര്‍മ കോളജ് യൂണിയന്‍ ചെയര്‍മാന്‍ സ്ഥാനത്തേക്കുള്ള റീ കൗണ്ടിങ് ഇന്ന് നടക്കും. ചെയര്‍മാന്‍ സ്ഥാനത്തേക്കുള്ള വോട്ടെണ്ണല്‍ വീണ്ടും നടത്താന്‍ ഹൈക്കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. കെഎസ്യു ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥി എസ്.ശ്രീക്കുട്ടന്‍ നല്‍കിയ ഹര്‍ജിയിലായിരുന്നു കോടതിയുടെ ഇടപെടല്‍.

രാവിലെ ഒന്‍പതിന് പ്രിന്‍സിപ്പലിന്റെ ചേംബറിലാണ് വോട്ടെണ്ണല്‍. വോട്ടെണ്ണല്‍ നടപടികള്‍ പൂര്‍ണമായും വീഡിയോയില്‍ പകര്‍ത്തും. വീണ്ടും വോട്ടെടുപ്പ് നടത്തണമെന്നാവശ്യപ്പെട്ടായിരുന്നു കെഎസ്യു കോടതിയെ സമീപിച്ചിരുന്നത്.

ഇക്കഴിഞ്ഞ നവംബര്‍ ഒന്നിനായിരുന്നു കോളജ് യൂണിയന്‍ തിരഞ്ഞെടുപ്പ് നടന്നത്. ആദ്യം വോട്ടെണ്ണിയപ്പോള്‍ ശ്രീക്കുട്ടന് 896 വോട്ടും എസ്എഫ്‌ഐയുടെ അനിരുദ്ധന് 895 വോട്ടുമായിരുന്നു ലഭിച്ചത്. തുടര്‍ന്ന് എസ്എഫ്‌ഐയുടെ ആവശ്യ പ്രകാരം റീ കൗണ്ടിങ് നടത്തുകയും അനിരുദ്ധന്‍ 11 വോട്ടിന് വിജയിച്ചതായി പ്രഖ്യാപിക്കുകയുമായിരുന്നു.

ഹര്‍ജി പരിഗണിച്ച കോടതി അസാധുവോട്ടുകളടക്കം കൂട്ടിച്ചേര്‍ത്ത് എണ്ണിയതില്‍ അപകാതയുണ്ടെന്ന് കണ്ടെത്തിയിരുന്നു. കൂടാതെ എസ്എഫ്ഐ സ്ഥാനാര്‍ത്ഥി കെ.എസ് അനിരുദ്ധനെ ചെയര്‍മാനാക്കിയ പ്രഖ്യാപനവും കേരള ഹൈക്കോടതി റദ്ദാക്കുകയും ചെയ്യുകയായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.