ദോഹ: ആകാശത്ത് വിസ്മയക്കാഴ്ച്ചയൊരുക്കി നാലാമത് ഖത്തര്‍ ബലൂണ്‍ ഫെസ്റ്റിവല്‍ കത്താറ കള്‍ച്ചറല്‍ വില്ലേജില്‍ നടക്കും. ഡിസംബര്‍ ഏഴിന് തുടങ്ങുന്ന മേളയില്‍ അമ്പതിലേറെ കൂറ്റന്‍ ബലൂണുകളാണ് വിസ്മയം തീര്‍ക്കാനെത്തുന്നത്. ബലൂണ്‍ മേളയുടെ മുന്‍ പതിപ്പുകളെപ്പോലെ ഈ വര്‍ഷവും സന്ദര്‍ശകര്‍ക്കായി വൈവിധ്യമാര്‍ന്ന വിനോദ പരിപാടികളാണ് ഒരുക്കുന്നത്.
വ്യത്യസ്ത ആകൃതിയിലും നിറങ്ങളിലുമുള്ള 50ലധികം ഹോട്ട് എയര്‍ ബലൂണുകളുടെ പ്രദര്‍ശനം, പ്രത്യേക ഫാമിലി ഏരിയ, കുട്ടികള്‍ക്കുള്ള ഗെയിമുകള്‍, രുചിവൈവിധ്യങ്ങളുടെ ഫുഡ് കോര്‍ട്ട്, അതിഥികള്‍ക്കുള്ള വി.ഐ.പി മജ്‌ലിസ് എന്നിവ ഫെസ്റ്റിവലിന്റെ സവിശേഷതയാണ്.
യു.കെ, ലിത്വാനിയ, സ്പെയിന്‍, ബല്‍ജിയം, യു.എസ്, ബ്രസീല്‍, അയര്‍ലന്‍ഡ് തുടങ്ങി 17 രാജ്യങ്ങളില്‍ നിന്നുള്ള ഹോട്ട് എയര്‍ ബലൂണുകളാണ് പ്രദര്‍ശിപ്പിക്കുന്നത്. രാത്രികളില്‍ ഭീമന്‍ പട്ടങ്ങളുടെ പ്രദര്‍ശനവും ഉണ്ടാകും.
പൊതുജനങ്ങള്‍ക്ക് ഹോട്ട് എയര്‍ ബലൂണില്‍ സഞ്ചരിച്ച് ഖത്തറിന്റെ ഭംഗി ആസ്വദിക്കാനും അവസരമുണ്ട്. കൂടുതല്‍ പേര്‍ക്ക് ആകാശ യാത്രയുടെ അനുഭവമെത്തിക്കാന്‍ സബ്സിഡി നിരക്കില്‍ 499 ഖത്തര്‍ റിയാലിന് 1000 ടിക്കറ്റുകള്‍ വിതരണം ചെയ്യുമെന്ന് സംഘാടകര്‍ അറിയിച്ചു. ബലൂണ്‍ ഫെസ്റ്റിവല്‍ 18-നു സമാപിക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.