മുഖത്തെ ചുളിവും കറുത്തപാടും പമ്പകടക്കും! പപ്പായ ഇങ്ങനെയൊന്ന് ഉപയോഗിച്ചു നോക്കൂ

മുഖത്തെ ചുളിവും കറുത്തപാടും പമ്പകടക്കും! പപ്പായ ഇങ്ങനെയൊന്ന് ഉപയോഗിച്ചു നോക്കൂ

പപ്പായയുടെ ആരോഗ്യ ഗുണങ്ങള്‍ അറിയാത്തവരായി ആരും തന്നെ ഉണ്ടാവില്ല. പപ്പായയില്‍ പോഷകങ്ങളും ധാതുക്കളും വിറ്റാമിനുകളും ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് എല്ലാ പ്രായത്തിലുള്ളവര്‍ക്കും ഗുണകരവുമാണ്. പപ്പായ പതിവായി കഴിക്കുന്നത് ആരോഗ്യകരമായ ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്കും സഹായിക്കും. മാത്രമല്ല പപ്പായ ചര്‍മ്മത്തിനും വളരെ നല്ലതാണ്.

അതുകൊണ്ടാണ് സ്‌ക്രബുകളും മാസ്‌ക്കുകളും പോലുള്ള നിരവധി ചര്‍മ്മ സംരക്ഷണ ഉല്‍പന്നങ്ങളില്‍ പപ്പായ സത്ത് ചേര്‍ക്കുന്നത്. വാസ്തവത്തില്‍, ഏറ്റവും പ്രചാരമുള്ള ഫേഷ്യലുകളില്‍ ഒന്നാണ് പപ്പായ ഫേഷ്യല്‍. മിക്കവാറും ഫ്രൂട്ട് ഫേഷ്യല്‍ വിഭാഗത്തില്‍ കൂടുതല്‍ ആളുകളും ആവശ്യപ്പെടുന്നത് പപ്പായ ഫേഷ്യല്‍ ആയിരിക്കും.

ചര്‍മ്മത്തിന് പപ്പായയുടെ ഗുണങ്ങള്‍

പപ്പായ നിങ്ങളുടെ ചര്‍മ്മത്തിന് മികച്ചതാണ്. അവ നിങ്ങളുടെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുകയോ മുഖത്ത് പുരട്ടുകയോ ചെയ്യുന്നത് മികച്ച ഫലങ്ങള്‍ നല്‍കും. ഒരു കഷണം പപ്പായ മുഖത്ത് ഉരസുകയോ ചതച്ച പപ്പായ മുഖത്ത് പുരട്ടുകയോ ചെയ്യുന്നത് ചര്‍മ്മത്തിലെ പല പ്രശ്നങ്ങള്‍ക്കും പരിഹാരം കാണാനും ആരോഗ്യകരവും തിളക്കമുള്ളതുമായ ചര്‍മ്മം ലഭിക്കാനും സഹായകമാണ്. നിങ്ങളുടെ ചര്‍മ്മത്തിന് പപ്പായയ്ക്ക് ചെയ്യാന്‍ കഴിയുന്നത് എന്തൊക്കെയാണെന്ന് നോക്കാം.

ചുളിവുകള്‍ കുറയ്ക്കും:

നിങ്ങളുടെ ചര്‍മ്മത്തില്‍ വാര്‍ധക്യത്തിന്റെ ലക്ഷണങ്ങള്‍ വളരെ വേഗം കണ്ടുതുടങ്ങിയെങ്കില്‍ പപ്പായ ഉപയോഗിച്ചോളൂ. ഈ പ്രശ്‌നം പരിഹരിക്കാന്‍ ആന്റി ഓക്‌സൈഡ് ആവശ്യമാണ്. പപ്പായയില്‍ ആന്റി ഓക്‌സിഡന്റ് ലൈക്കോപീന്‍ ധാരാളം ഉണ്ട്. ഇത് ചുളിവുകളും വരകളും ഇല്ലാതാക്കാന്‍ സഹായകമാകും. ഇലാസ്തികത മെച്ചപ്പെടുത്താനും അത് വഴി മിനുസമാര്‍ന്ന ചര്‍മ്മം ലഭിക്കാനും സഹായകമാകും.

ചര്‍മ്മത്തിലെ മൃത കോശങ്ങളെ നീക്കം ചെയ്യുന്നു:

ഫിസിക്കല്‍ എക്‌സ്‌ഫോളിയേറ്റുകള്‍ വളരെ കഠിനമായിരിക്കും. പ്രത്യേകിച്ച് സെന്‍സിറ്റീവ് ചര്‍മം ഉള്ളവര്‍ക്ക്. പഴുത്തതും ചതച്ചെടുത്തുമായ പപ്പായ മുഖത്ത് പുരട്ടുന്നത് ചര്‍മ്മത്തിലെ മൃതകോശങ്ങളെ മൃദുവായി നീക്കം ചെയ്യും. ഈ മൈല്‍ഡ് എക്‌സ്‌ഫോളിയേറ്റര്‍ ചര്‍മ്മത്തിലെ അഴുക്കും മറ്റ് മാലിന്യങ്ങളും നീക്കം ചെയ്യുന്നു. ഇത് നിങ്ങള്‍ക്ക് മിനുസമാര്‍ന്നതും തിളക്കമുള്ളതുമായ ചര്‍മ്മം നല്‍കുന്നു.

ചര്‍മ്മത്തിന്റെ നിറം മെച്ചപ്പെടുത്തുന്നു:

ചര്‍മ്മത്തില്‍ കറുത്ത പാടുകളും കറുത്ത കുത്തുകളും സാധാരണമാണ്. പപ്പായ കൊണ്ട് ഇതിന് പരിഹാരം ഉണ്ടാക്കാം. തേനില്‍ കലര്‍ത്തി കറുത്ത പാടുകളില്‍ തേച്ച് കൊടുക്കാം. വീട്ടില്‍ എങ്ങനെ പപ്പായ കൊണ്ട് ഫേഷ്യല്‍ തയ്യാറാക്കാം എന്ന് നോക്കാം.

ഒരു ടേബിള്‍സ്പൂണ്‍ പപ്പായ, രണ്ട് ടേബിള്‍സ്പൂണ്‍ പാല്‍ എന്നിവയാണ് ഇതിന് ആവശ്യം. ഒരു വൃത്തിയുള്ള പാത്രത്തില്‍, ചതച്ച പപ്പായയും പാലും ചേര്‍ത്ത് നന്നായി ഇളക്കുക. നിങ്ങളുടെ വിരലുകള്‍ ഉപയോഗിച്ച് മുഖത്ത് മുഴുവന്‍ പുരട്ടി ഏകദേശം 1-2 മിനിറ്റ് നന്നായി മസാജ് ചെയ്യുക, ചര്‍മ്മം നന്നായി വൃത്തിയാക്കുക. ശേഷം ചെറുചൂടുള്ള വെള്ളത്തില്‍ കഴുകുക.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.