ഫിലിപ്പീൻസിൽ കുർബാനയ്ക്കിടെയുണ്ടായ ബോംബാക്രമണം; അനുശോചനം രേഖപ്പെടുത്തി ഫ്രാൻസിസ് മാർപാപ്പാ

ഫിലിപ്പീൻസിൽ കുർബാനയ്ക്കിടെയുണ്ടായ ബോംബാക്രമണം; അനുശോചനം രേഖപ്പെടുത്തി ഫ്രാൻസിസ് മാർപാപ്പാ

വത്തിക്കാൻ സിറ്റി: ഫിലിപ്പീൻസിൽ കുർബാനയ്ക്കിടെ ഉണ്ടായ ബോംബാക്രമണത്തിൽ അനുശോചനം രേഖപ്പെടുത്തി ഫ്രാൻസിസ് മാർപാപ്പാ. സ്‌ഫോടനത്തിൽ നാലുപേർ കൊല്ലപ്പെടുകയും അമ്പതോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മറാവിയിലെ മിൻഡനാവോ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ ജിംനാസിയത്തിലാണ് ഞായറാഴ്ച കുർബാനയ്ക്കിടെ സ്‌ഫോടനം നടന്നത്.

ഫിലിപ്പീൻസിൽ കുർബാനയ്ക്കിടെ ഉണ്ടായ ബോംബാക്രമണത്തിൽ ഇരകളായവർക്കായി പ്രാർഥിക്കുന്നു. വേദന അനുഭവിക്കുന്ന മിൻഡാനാവോയിലെ കുടുംബങ്ങളോടുള്ള എന്റെ അനുശോചനം അറിയിക്കുന്നെന്ന് പാപ്പാ പറഞ്ഞു.
കഴിഞ്ഞ വെള്ളിയാഴ്ച ഡാറ്റു ഹോഫർ അമ്പാതുവാൻ പട്ടണത്തിൽ ഫിലിപ്പീൻ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലിൽ 11 അംഗങ്ങൾ മരിച്ചിരുന്നു. ഇതിന്റെ പ്രതികാരമാണ് ഈ സ്ഫോടനമെന്നാണ് സൂചന.

2017 ൽ സർക്കാർ സേനയും ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുള്ള തീവ്രവാദികളും തമ്മിലുള്ള അഞ്ച് മാസത്തെ യുദ്ധത്തിന്റെ വേദിയായിരുന്നു നഗരം. വിവേചനരഹിതവും ഭയാനകവുമായ അക്രമത്തിൽ അഗാധമായ ദുഖവും പരിഭ്രാന്തിയും ഉണ്ടെന്ന് യൂണിവേഴ്സിറ്റി പറഞ്ഞു. ഒരു പരിഷ്കൃത സമൂഹത്തിൽ അക്രമത്തിന് സ്ഥാനമില്ല, എം‌എസ്‌യു പോലുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനത്തിൽ ഇത് പ്രത്യേകിച്ച് വെറുപ്പുളവാക്കുന്നു.

ക്രിസ്ത്യൻ സമൂഹത്തോടും ഈ ദുരന്തം ബാധിച്ച എല്ലാവരോടും ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നു. കാമ്പസിൽ കൂടുതൽ സുരക്ഷാ ജീവനക്കാരെ വിന്യസിച്ചിട്ടുണ്ടെന്നും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ എല്ലാ അക്കാദമിക് പ്രവർത്തനങ്ങളും താൽക്കാലികമായി നിർത്തിവയ്ക്കുമെന്നും സർവകലാശാല കൂട്ടിച്ചേർത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.