ന്യൂഡല്‍ഹി: രാജ്യത്തെ ആദ്യത്തെ പോളാരിമെട്രി ദൗത്യത്തിന്റെ വിക്ഷേപണം ഡിസംബര്‍ 28-നകം നടത്തുമെന്ന് ഇസ്രോ. ഇസ്രോയിലെ മുതിര്‍ന്ന ശാസ്ത്രജ്ഞരാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ബഹിരാകാശ-എക്‌സ്‌റേ ഉറവിടങ്ങളെ കണ്ടെത്താനുള്ള നിര്‍ണായക ദൗത്യമാണ് എക്‌സ്-റേ പോളാരിമീറ്റര്‍ സാറ്റലൈറ്റ് (എക്‌സ്‌പോസാറ്റ്). പ്രകാശത്തിന്റെ ധ്രുവീകരണം അളക്കുന്നതിനുള്ള ഇന്ത്യയുടെ ആദ്യത്തേതും ലോകത്തിലെ രണ്ടാമത്തെതുമായ ബഹിരാകാശ ദൗത്യമാണ് എക്‌സ്‌പോസാറ്റ്. പ്രധാനമായും ഇമേജിങ്, ടൈം-ഡൊമെയ്ന്‍ പഠനങ്ങള്‍, സ്‌പെക്ട്രോസ്‌കോപ്പി എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള ബൃഹത്തായ പഠനങ്ങളാകും നടത്തുക.
ധൂമകേതുക്കള്‍ കടന്നുപോകുന്നത് മുതല്‍ വിദൂര ഗാലക്‌സികള്‍ വരെയുള്ളയെക്കുറിച്ചുള്ള വിവരങ്ങള്‍ അനുമാനിക്കാന്‍ ജ്യോതിശാസ്ത്രജ്ഞരെ അനുവദിക്കുന്ന ഉപകരണമാണ് പോളാരിമെട്രി. ഇത് ഉപയോഗിച്ചുള്ള പഠനം രാജ്യത്തിനേറെ നിര്‍ണായക ദൗത്യമാണെന്ന് ഉന്നത വൃത്തങ്ങള്‍ അറിയിച്ചു.
വിവിധ ജ്യോതിശാസ്ത്ര സ്രോതസുകളില്‍ നിന്നുള്ള ബഹിര്‍ഗമനത്തെ കണ്ടെത്തി കൂടുതല്‍ പഠനങ്ങള്‍ക്ക് വിധേയമാക്കുകയും അവയുടെ തീവ്രത അളക്കുകയുമാണ് ഇസ്രോയുടെ ലക്ഷ്യം. പഠിക്കാനേറെ ബുദ്ധിമുട്ടുള്ള ന്യൂട്രോണ്‍, നക്ഷത്രങ്ങള്‍, സജീവ ഗാലക്സി ന്യൂക്ലിയുകള്‍, പള്‍സാര്‍ വിന്‍ഡ് നെബുലകള്‍ തുടങ്ങിയവയെ സംബന്ധിച്ചാകും ദൗത്യം പഠനം നടത്തുക.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.