ഫിലിപ്പീന്‍സില്‍ വീണ്ടും ശക്തമായ ഭൂചലനം. തീവ്രത 5.9

ഫിലിപ്പീന്‍സില്‍ വീണ്ടും ശക്തമായ ഭൂചലനം. തീവ്രത 5.9

മനില: ഫിലിപ്പീന്‍സ് തലസ്ഥാനമായ മനിലയ്ക്ക് സമീപം ശക്തമായ ഭൂചലനം. മിന്‍ഡോറോ ദ്വീപില്‍ റിക്ടര്‍ സ്‌കെയിലില്‍ 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. നിലവില്‍ ആളപായമോ നാശനഷ്ടമോ ഉണ്ടായിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 4:23 നാണ് തലസ്ഥാനമായ മനിലയില്‍ വരെ പ്രകമ്പനം അനുഭവപ്പെട്ട ഭൂചലനമുണ്ടായത്.

മനിലയുടെ സമീപപ്രദേശങ്ങളായ പരനാക്ക്, ക്യൂസണ്‍ സിറ്റി എന്നിവിടങ്ങളിലും ശക്തമായ ഭൂചലനം അനുഭവപ്പെട്ടതായി ഫിലിപ്പീന്‍സ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മനിലയില്‍ കെട്ടിടങ്ങളില്‍ നിന്ന് തൊഴിലാളികളെയും താമസക്കാരെയും വിദ്യാര്‍ത്ഥികളെയും ഒഴിപ്പിച്ചു.

തലസ്ഥാനത്തു നിന്ന് 130 കിലോമീറ്റര്‍ അകലെ 79 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. സെനറ്റ്, പ്രസിഡന്‍ഷ്യല്‍ കൊട്ടാരം, നീതിന്യായ മന്ത്രാലയ കെട്ടിടങ്ങള്‍ എന്നിവിടങ്ങളില്‍ നിന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഓടി പുറത്തേക്കുപോകുന്നതിന്റെ വീഡിയോകള്‍ സമൂഹ മാധ്യമമായ എക്സില്‍ പ്രചരിച്ചു. സര്‍വ്വകലാശാലകളില്‍ നിന്നും വിദ്യാര്‍ത്ഥികളെയും ഒഴിപ്പിച്ചു. ട്രെയിന്‍ സര്‍വീസുകള്‍ നിര്‍ത്തിവച്ചു

പസഫിക് 'റിംഗ് ഓഫ് ഫയര്‍' എന്ന പ്രദേശത്ത് സ്ഥിതിചെയ്യുന്ന ഫിലിപ്പീന്‍സില്‍ ഭൂകമ്പങ്ങള്‍ പതിവാണ്. ഫിലിപ്പീന്‍സില്‍ കഴിഞ്ഞ ദിവസവും റിക്ടര്‍ സ്‌കെയിലില്‍ 7.6 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലമുണ്ടായിരുന്നു.

കഴിഞ്ഞ മാസമാദ്യം തെക്കന്‍ ഫിലിപ്പീന്‍സില്‍ 6.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ എട്ട് പേര്‍ മരിച്ചിരുന്നു. നവംബര്‍ 17നായിരുന്നു ഭൂകമ്പം. 50 ലധികം വീടുകളും മറ്റ് കെട്ടിടങ്ങളും തകരുകയും ചെയ്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.