കൊച്ചി: ആദരണീയ വ്യക്തിത്വമായിരുന്നു അന്തരിച്ച സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥനായിരുന്ന ക്രിസ്റ്റി ഫെര്‍ണാണ്ടസിന്റേതെന്ന് കെസിബിസി. രാജ്യം തന്നെ ഏല്‍പിച്ച എല്ലാ ഉത്തരവാദിത്തങ്ങളുടെ നിര്‍വ്വഹണത്തിലും രാഷ്ട്രപതിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെന്ന നിലയിലും ചെയ്ത നിസ്തുല സേവനങ്ങളെ സഭ അനുസ്മരിച്ചതിനൊപ്പം അദേഹത്തിന്റെ ക്രൈസ്തവ സാക്ഷ്യത്തെയും കെസിബിസി ആദരിച്ചു.
ക്രിസ്റ്റി ഫെര്‍ണാണ്ടസിന്റെ നിര്യാണത്തില്‍ കേരള കത്തോലിക്കാ സഭയുടെയും ഭാരത കത്തോലിക്കാ സഭയുടെയും പ്രാര്‍ത്ഥനകളും അനുശോചനവും അര്‍പ്പിക്കുന്നതിനൊപ്പം കുടുംബാംഗങ്ങളോട് സഭയുടെ ആദരവും ബന്ധവും അറിയിക്കുകയും ചെയ്യുന്നുവെന്ന് കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമിസ് കാതോലിക്കാ ബാവാ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26