അഞ്ചാമത് ഗൾഫ് കാത്തോലിക് കരിസ്മാറ്റിക്ക് റിന്യൂവൽ സർവീസസ് കോൺഫറൻസിന് വർണാഭമായ സമാപനം

അഞ്ചാമത് ഗൾഫ് കാത്തോലിക് കരിസ്മാറ്റിക്ക് റിന്യൂവൽ സർവീസസ് കോൺഫറൻസിന് വർണാഭമായ സമാപനം

ദുബായ്: ദുബായ് സെന്റ് മേരീസ് ദൈവാലയത്തിൽ നടന്ന ഗൾഫ് കാത്തോലിക് കരിസ്മാറ്റിക്ക് റിന്യൂവൽ സർവീസസ് കോൺഫറൻസിന് വർണാഭമായ സമാപനം. ഡിസംബർ ഒന്നു മുതൽ മൂന്ന് വരെ നടന്ന കോൺഫറൻസിൽ വിവിധ ഗൾഫ് രാജ്യങ്ങളിൽ നിന്നായി രണ്ടായിരത്തിലധികം ആളുകൾ പങ്കെടുത്തു.

കോണ്ഫറൻസ് അംഗങ്ങൾക്ക് കാരിസ് അഡ്വൈസർ ഫാ മൈക്കിൾ ഫർണാണ്ടസ് സ്വാഗതം പറഞ്ഞു. കാരിസ് യു എ ഇ കോർഡിനേറ്റർ ഡോ ജോസഫ് ലൂക്കോസ് റിപ്പോർട്ട് അവതരിപ്പിച്ചു പ്രോഗ്രാം കോർഡിനേറ്റർ ആരോഗ്യരാജ്‌ കൃതജ്ഞത അർപ്പിച്ചു.

ആർച്ച് ബിഷപ്പ് ഫ്രാൻസിസ് കലിസ്റ്റ് ( ഇന്ത്യ), ഷെവ. സിറിൾ ജോൺ ( കാരിസ് ഇന്റർനാഷനൽ), ആന്ത്രസ് അരങ്കോ ( കാരിസ് ഇന്റർനാഷനൽ), ബോബ് കാന്റൺ (യു എസ് എ), അജിൻ ( കാരിസ് ഇന്ത്യ യൂത്ത് കോർഡിനേറ്റർ), സി പോളിൻ (ഇന്ത്യ), ഡോ. ജോസഫ് ലൂക്കോസ് (യു എ ഇ) എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി. ബിഷപ് പൗലോ മാർട്ടിനെല്ലി, ബിഷപ് ആൽഡോ ബറാദി, ആർച്ച് ബിഷപ്പ് സാഖിയ എൽ ഖാസിസ് (യു എ ഇ വത്തിക്കാൻ സ്ഥാനപതി) എന്നിവർ വിവിധ ദിവസങ്ങളിൽ വി കുർബാന അർപ്പിച്ചു.

വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയെട്രോ പരോളിൻ ഫ്രാൻസിസ് കോൺഫറൻസിലേക്ക് അവിചാരിതമായി കടന്ന് വന്ന് പരിശുദ്ധ പിതാവിന്റെ പ്രത്യേക ആശീർവാദം നൽകി. സമാപന സമ്മേളത്തിനിടെ ദേശീയ തലത്തിൽ നടത്തിയ ബൈബിൾ ക്വിസ് വിജയികളുടെ സമ്മാനങ്ങൾ വിതരണം ചെയ്തു. നവീകരണത്തിന് നൽകിയ സംഭാവനകൾ പരിഗണിച്ച് മുൻ ചെയർമാൻ ജോ കാവാലം, ഫാ മൈക്കിൾ ഫർണാണ്ടസ്, ക്ലാസുകൾ നയിച്ച് വിശിഷ്ട വ്യക്തികൾ എന്നിവർക്ക് പ്രത്യേക മെമന്റോ നൽകി ആദരിച്ചു.

പരിപാടികൾക്ക് ഫാ മൈക്കിൾ, ഫാ വര്ഗീസ് കോഴിപ്പാടൻ, ഡോ ജോസഫ് ലൂക്കോസ്, ക്ലിറ്റസൺ ജോസഫ്, ആരോഗ്യരാജ്‌, എഡ്‌വേർഡ് ജോസഫ്, രജി സേവ്യർ, റൂബി, തുടങ്ങിയവർ നേതൃത്വം നൽകി. ആരാധന, ഭക്തിഗാന ബാൻഡുകൾ, വർക്ക് ഷോപ്പ്, വചന സന്ദേശങ്ങൾ തുടങ്ങിയവ പങ്കെടുത്തവരെ ആത്മീയ ഉണർവിന് സഹായിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.