വാഷിങ്ടൺ: ഡൊണാൾഡ് ട്രംപിനെ പ്രസിഡന്റ് പദവിയിൽ നിന്ന് പുറത്താക്കണമെന്ന ഇംപീച്ച്മെന്റ് പ്രമേയം ജനപ്രതിനിധി സഭയിൽ പാസായി. 223 അംഗങ്ങൾ പ്രമയേത്തെ അനുകൂലിച്ച് വോട്ട് ചെയ്തപ്പോൾ 205 പേർ പ്രമേയത്തെ എതിർത്തു. എന്നാൽ ഇംപീച്ച്മെന്റ് നീക്കത്തെ കാര്യമാക്കുന്നില്ലെന്നാണ് ട്രംപിന്റെ നിലപാട്.
അതേസമയം ട്വിറ്ററിനും ഫെയ്സ്ബുക്കിനും പിന്നാലെ ട്രംപിന്റെ യൂട്യൂബ് ചാനലിനും ഒരാഴ്ചത്തേക്ക് വിലക്കേർപ്പെടുത്തി. കലാപത്തിന് പ്രേരിപ്പിക്കാൻ സാധ്യതയുള്ള വീഡിയോ അപ്ലോഡ് ചെയ്തുവെന്ന് ചൂണ്ടിക്കാട്ടിയാണ് യൂട്യൂബിന്റെ നടപടി.ട്രംപിന്റെ ചാനല്‍ ഏഴുദിവസത്തേക്ക് നല്‍കില്ല. വിലക്ക് നീളാമെന്നും മുന്നറിയിപ്പ് നൽകി.
ഈ മാസം 20നാണ് പുതിയ പ്രസിഡന്റായി ജോ ബൈഡന്റെ സത്യപ്രതിജ്ഞ. ട്രംപ് അധികാരമൊഴിയാൻ ദിവസങ്ങൾക്ക് മാത്രം ശേഷിക്കെയാണ് പ്രസിഡന്റിനെ പുറത്താക്കാനുള്ള ഡെമോക്രാറ്റിന്റെ രാഷ്ട്രീയനീക്കം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.