മദര്‍ തെരേസ സ്വര്‍ണ മെഡല്‍ പുരസ്‌കാരം അഡ്വ. അനില്‍ബോസിന്

മദര്‍ തെരേസ സ്വര്‍ണ മെഡല്‍ പുരസ്‌കാരം അഡ്വ. അനില്‍ബോസിന്

ബംഗളൂരു: ദേശീയ ഐക്യത്തിനായി പ്രവര്‍ത്തിക്കുന്ന മികച്ച സാമൂഹിക പ്രവര്‍ത്തകനുള്ള ഈ വര്‍ഷത്തെ മദര്‍ തെരേസ സ്വര്‍ണ മെഡല്‍ പുരസ്്കാരം അഡ്വ. അനില്‍ബോസിന്. ജസ്റ്റിസ് പത്മനാഭ കെദിലിയയുടെ നേതൃത്വത്തിലുള്ള സമിതിയാണ് ജേതാക്കളെ തിരഞ്ഞെടുത്തത്.

ആരോഗ്യം, വ്യവസായം, ശാസ്ത്രം, സാമൂഹികം തുടങ്ങിയ വിവിധ മേഖലകളിലുള്ള 20 വ്യക്തികള്‍ക്കാണ് ചെന്നൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഗ്ലോബല്‍ ഇക്കണോമിക് പ്രോഗ്രസ് ആന്‍ഡ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ പുരസ്‌കാരം നല്‍കുന്നത്. ഡിസംബര്‍ 30 ന് ബംഗളൂരുവില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം നല്‍കുമെന്ന് ഗ്ലോബല്‍ എക്കണോമിക് പ്രോഗ്രസ് ആന്‍ഡ് റിസര്‍ച്ച് അസോസിയേഷന്‍ ജനറല്‍സെക്രട്ടറി ഡോ. ഐ.എസ് ബാഷ അറിയിച്ചു.

ആലപ്പുഴ കാവാലം ചെറുകര സ്വദേശിയായ അഡ്വ. അനില്‍ബോസ് കെപിസിസി നിയോഗിച്ച പാര്‍ട്ടിയടെ വക്താവും അഖിലേന്ത്യാ അസംഘടിത തൊഴിലാളി കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറിയും സുപ്രീം കോടതി ബാര്‍ അസോസിയേഷന്‍ അംഗവുമാണ്.

രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രവര്‍ത്തനങ്ങള്‍ക്കും ദേശീയ ഐക്യത്തിനും വേണ്ടി കന്യാകുമാരി മുതല്‍ കാശ്മീര്‍വരെ ഭാരത ജോഡോ യാത്രയില്‍ മുഴുവന്‍ സമയം പങ്കാളിയായതും പുരസ്‌കാരത്തിന് അദേഹത്തെ യോഗ്യനാക്കി. ദേശീയോദ്ഗ്രഥനത്തിന് കൂടുതല്‍ സംഭാവന ചെയ്യുന്നതും ദേശീയതലത്തില്‍ കായികതാരങ്ങളെ സൃഷ്ടിച്ചെടുക്കുന്നതിലും വലിയ പങ്കുവഹിക്കുന്ന കേരളത്തിലേക്ക് ഏറ്റവും കൂടുതല്‍ സ്വര്‍ണമെഡല്‍ നേടിത്തരുന്ന ഇനമായ ജല സ്‌പോര്‍ട്ട്‌സ് കനോയിങ് കയാക്കിങ് താരങ്ങളെ സൃഷ്ടിച്ചെടുക്കുന്ന അസോസിയേഷന്റെ പ്രസിഡന്റ്, കേരള സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രതിനിധി എന്ന നിലയിലെ പ്രവര്‍ത്തനങ്ങളും അദേഹത്തെ പുരസ്‌കാരത്തിന് അര്‍ഹനാക്കുന്നതില്‍ വലിയ പങ്ക് വഹിച്ചു.

കൂടാതെ ഡോക്ടര്‍ എം.എസ് സ്വാമിനാഥന്‍ രക്ഷാധികാരിയായിരുന്ന കാര്‍ഷിക, പരിസ്ഥിതി, നാടന്‍ കലാ മേഖലകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കുട്ടനാട് പൈതൃക കേന്ദ്രത്തിന്റെ ചെയര്‍മാന്‍ എന്നതും അവാര്‍ഡ് ലഭ്യമാകുന്നതിന് പരിഗണിക്കപ്പെട്ടു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.