മഹുവ മൊയ്ത്രയ്‌ക്കെതിരായ റിപ്പോര്‍ട്ട്; ഇന്ന് ലോക്സഭയില്‍ വച്ചേക്കും

മഹുവ മൊയ്ത്രയ്‌ക്കെതിരായ റിപ്പോര്‍ട്ട്; ഇന്ന് ലോക്സഭയില്‍ വച്ചേക്കും

ന്യൂഡല്‍ഹി: തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്രയ്‌ക്കെതിരെ എത്തിക്‌സ് കമ്മിറ്റിയുടെ റിപ്പോര്‍ട്ട് ഇന്ന് ലോക്സഭയില്‍ വച്ചേക്കും. അംഗങ്ങളെല്ലാം സഭയില്‍ ഹാജരാകണമെന്ന് ബിജെപിയും കോണ്‍ഗ്രസും വിപ്പ് നല്‍കിയിട്ടുണ്ട്. ശീതകാല സമ്മേളനത്തിന്റെ ആദ്യ ദിനമായ ഇക്കഴിഞ്ഞ തിങ്കളാഴ്ച്ച ഈ വിഷയം പട്ടികയിലുണ്ടായിരുന്നെങ്കിലും പരിഗണിച്ചിരുന്നില്ല.

ബിജെപി അംഗം വിനോദ് സോങ്കര്‍ അധ്യക്ഷനായ എത്തിക്‌സ് കമ്മിറ്റിയാണ് മഹുവയ്‌ക്കെതിരെ നടപടി വേണമെന്ന് നിര്‍ദേശിച്ചതെന്നാണ് സൂചന. ചോദ്യം ഉന്നയിക്കാന്‍ മഹുവ പണം കൈപ്പറ്റിയെന്നാണ് ആരോപണം. ഇനി ഈ വിഷയത്തില്‍ നടപടി എടുക്കേണ്ടത് ലോക്‌സഭാ സ്പീക്കറാണ്.

എന്നാല്‍ മഹുവയെ പുറത്താക്കുന്ന നടപടിയെ എതിര്‍ക്കുമെന്ന് 'ഇന്ത്യ' നിലപാട് പ്രഖ്യാപിച്ചിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.