ഉള്ളി കയറ്റുമതിക്ക് നിരോധനം ഏര്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍; നിരോധനം 2024 മാര്‍ച്ച് 31 വരെ

 ഉള്ളി കയറ്റുമതിക്ക് നിരോധനം ഏര്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍; നിരോധനം 2024 മാര്‍ച്ച് 31 വരെ

ന്യൂഡല്‍ഹി: ഇന്ത്യയില്‍ നിന്നുള്ള ഉള്ളി കയറ്റുമതിക്ക് നിരോധനം ഏര്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍. ആഭ്യന്തര വിപണിയില്‍ ഉള്ളിയുടെ ലഭ്യത ഉറപ്പാക്കുന്നതിനും വില പിടിച്ച് നിര്‍ത്തുന്നതിനും വേണ്ടിയാണ് നടപടി. 2024 മാര്‍ച്ച് 31വരെയാണ് ഉള്ളിക്കയറ്റുമതിക്ക് നിരോധനം ഏര്‍പ്പെടുത്തിയിട്ടുള്ളതെന്ന് വിദേശ വ്യാപാര ഡയറക്ടറേറ്റ് ജനറല്‍ അറിയിച്ചു.

മഹാരാഷ്ട്ര, മധ്യപ്രദേശ് തുടങ്ങിയ പ്രധാന ഉല്‍പാദക സംസ്ഥാനങ്ങളില്‍ നിന്നുള്ള സ്റ്റോക്കുകള്‍ വിപണിയില്‍ എത്താത്തതാണ് വില കൂടാന്‍ കാരണമെന്നാണ് വിലയിരുത്തല്‍. വില നിയന്ത്രിക്കുന്നതിന്റെ ഭാഗമായി നേരത്തെ രണ്ട് ഘട്ടങ്ങളിലായി കേന്ദ്ര സര്‍ക്കാര്‍ ഏഴ് ലക്ഷം ടണ്‍ അധികമായി സംഭരിച്ചിരുന്നു.

ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ ഉള്ളിവില വര്‍ധന പതിവാണെന്ന് ഈ രംഗത്തുള്ളവര്‍ ചൂണ്ടിക്കാട്ടുന്നു. കയറ്റുമതി തറവില നിശ്ചയിച്ചും കേന്ദ്ര സര്‍ക്കാര്‍ വിലക്കയറ്റം നിയന്ത്രിക്കാന്‍ ശ്രമിച്ചിരുന്നു. ഇതിന് പുറമെ സംസ്ഥാനങ്ങളുടെ ശേഖരത്തിലുള്ള ഉള്ളി വിവിധ സംസ്ഥാനങ്ങളുടെ മൊത്ത വിപണിയിലേക്ക് വിതരണത്തിനായും എത്തിച്ചു. ഉള്ളി വിലയിലുണ്ടായ വര്‍ധന കുടുംബ ബജറ്റും താളം തെറ്റിച്ചിരിക്കുകയാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.