പ്രവാസികള്‍ക്കൊരു സന്തോഷ വാര്‍ത്ത; കേരളത്തില്‍ നിന്ന് കുറഞ്ഞ നിരക്കില്‍ ഗള്‍ഫിലെത്താന്‍ കപ്പല്‍ സര്‍വീസ്

പ്രവാസികള്‍ക്കൊരു സന്തോഷ വാര്‍ത്ത; കേരളത്തില്‍ നിന്ന് കുറഞ്ഞ നിരക്കില്‍ ഗള്‍ഫിലെത്താന്‍ കപ്പല്‍ സര്‍വീസ്

ന്യൂഡല്‍ഹി: കേരളത്തില്‍ നിന്ന് ഗള്‍ഫിലേയ്ക്കുള്ള കപ്പല്‍ സര്‍വീസിന് ടെന്‍ഡര്‍ വിളിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കി. കേരളത്തിനും ഗള്‍ഫ് രാജ്യങ്ങള്‍ക്കും ഇടയില്‍ യാത്രാ കപ്പല്‍ സര്‍വീസ് കേന്ദ്ര സര്‍ക്കാരിന്റെ പരിഗണനയിലുണ്ടെന്നും ബന്ധപ്പെട്ടവരുമായി ചര്‍ച്ച നടത്തിയെന്നും കേന്ദ്ര ഷിപ്പിങ് വകുപ്പ് മന്ത്രി സര്‍ബാനന്ദ സോനോവാള്‍ ലോക് സഭയില്‍ ഹൈബി ഈഡന്‍ എംപിയെ അറിയിച്ചു.

കപ്പല്‍ യാത്രയുടെ സാധ്യതകള്‍ ഷിപ്പിങ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ, ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഷിപ്പിങ്, കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് ലിമിറ്റഡ്, കേരള മാരിടൈം ബോര്‍ഡ്, നോര്‍ക്ക റൂട്ട്‌സ് എന്നിവയുമായി ചര്‍ച്ച നടത്തിയിരുന്നു. സര്‍വീസ് നടത്താന്‍ താല്‍പ്പര്യമുള്ളവരില്‍ നിന്ന് സമ്മത പത്രം ക്ഷണിച്ച് ഉടന്‍ പരസ്യം നല്‍കുമെന്നും മന്ത്രി പറഞ്ഞു.

കേരളത്തിനും ഗള്‍ഫിനും ഇടയില്‍ സര്‍വീസ് തുടങ്ങുന്നതിനായി ഉടനടി കപ്പല്‍ നല്‍കാന്‍ കഴിയുന്നവരും അനുയോജ്യമായ കപ്പലുകള്‍ കൈവശമുള്ളവരും സര്‍വീസ് നടത്താന്‍ താല്‍പര്യം പ്രകടപ്പിക്കുന്നവര്‍ക്കുമാണ് ടെന്‍ഡറില്‍ പങ്കെടുക്കാന്‍ സാധിക്കുക.

കേരളത്തിനും ഗള്‍ഫ് രാജ്യങ്ങള്‍ക്കുമിടയില്‍ യാത്രാ കപ്പല്‍ സര്‍വീസ് തുടങ്ങുന്നതോടെ ഗള്‍ഫ് രാജ്യങ്ങളിലുള്ള പ്രവാസി ഇന്ത്യക്കാര്‍ക്ക് ഏറെ പ്രയോജനകരമായി മാറുമെന്ന് മന്ത്രി പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.