ദുബായ്: മാലിന്യത്തില്‍ നിന്ന് വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ ദുബായ്. മാലിന്യത്തില്‍ നിന്ന് വേര്‍തിരിച്ചെടുക്കുന്ന ബയോഗ്യാസില്‍ നിന്നാണ് വൈദ്യുതി ഉത്പാദിപ്പിക്കുന്നത്. ആഗോള കാലാവസ്ഥാ ഉച്ചകോടി വേദിയില്‍ ദുബായ് മുനിസിപ്പാലിറ്റിയും ഇലക്ട്രിസിറ്റി വാട്ടര്‍ അതോറിറ്റിയായ ദീവയും തമ്മില്‍ ഇതുസംബന്ധിച്ച കരാറില്‍ ഒപ്പുവച്ചു. പ്രതിവര്‍ഷം മൂന്ന് ലക്ഷം ടണ്‍ കാര്‍ബണ്‍ പുറന്തള്ളല്‍ കുറയ്ക്കാന്‍ പദ്ധതിയിലൂടെ കഴിയുമെന്നാണ് വിലയിരുത്തല്‍.
മുഹൈസ്‌ന ഫൈവിലെ മാലിന്യക്കൂമ്പാരത്തില്‍ നിന്ന് വേര്‍തിരിച്ചെടുക്കുന്ന ബയോഗ്യാസില്‍ നിന്ന് വൈദ്യുതി ഉല്‍പാദിപ്പിക്കുകയാണ് ലക്ഷ്യം. എമിറേറ്റിന്റെ സുസ്ഥിരതാ ഡ്രൈവിനും യുഎഇയുടെ നെറ്റ് സീറോ സ്ട്രാറ്റജിക്കും അനുസൃതമായാണ് പദ്ധതി നടപ്പാക്കുന്നത്. 2050 ആകുമ്പോഴേക്കും ശുദ്ധമായ സ്രോതസുകളില്‍ നിന്ന് നൂറു ശതമാനം ഊര്‍ജം ഉല്‍പാദിപ്പിക്കുകയാണ് ലക്ഷ്യം.
മുനിസിപ്പാലിറ്റിയും ദീവയും നടപ്പാക്കുന്ന വിവിധ പരിസ്ഥിതി സൗഹൃദ പദ്ധതികള്‍ കോപ് 28 വേദിയില്‍ ഗ്രീന്‍ സോണില്‍ എനര്‍ജി ട്രാന്‍സിഷന്‍ ഹബില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. വിവിധ രാജ്യക്കാരായ നൂറുകണക്കിനാളുകളാണ് പവലിയനുകള്‍ സന്ദര്‍ശിക്കുന്നത്. ദുബായ് നഗരത്തില്‍ പെയ്യുന്ന മഴവെള്ളം വെള്ളപൊക്കത്തിന് കാരണമാകാതെ ഒഴുക്കിക്കളയാനുള്ള കൂറ്റന്‍ ഡ്രൈനേജ് പദ്ധതിയും പ്രഖ്യാപിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.