മലയാളം മിഷൻ എസ്.എം.സി.എ കുവൈറ്റ് മലയാള മാസാചരണം സംഘടിപ്പിച്ചു

മലയാളം മിഷൻ എസ്.എം.സി.എ കുവൈറ്റ് മലയാള മാസാചരണം സംഘടിപ്പിച്ചു

കുവൈറ്റ് സിറ്റി: മലയാളം മിഷൻ എസ്.എം.സി.എ കുവൈറ്റ് , കേരളപ്പിറവിദിനത്തോട് അനുബന്ധിച്ച് മലയാള മാസാചരണ പരിപാടികൾ ഓൺലൈൻ പ്ലാറ്റ്ഫോമിൽ സംഘടിപ്പിച്ചു.

മലയാള ഭാഷയുടെ പ്രൗഡിയും മനോഹാരിതയും നൈർമ്മല്യവും പുതിയ തലമുറക്ക് പങ്കുവെക്കുന്നതോടൊപ്പം പുത്തൻ വിജ്ഞാന മേഖലകളെ വിശദീക്കുന്നതിനുള്ള കഴിവും വിളിച്ചോതുന്ന മാസാചരണ പരിപാടികളുടെ ഉദ്ഘാടനം എസ്.എം.സി.എ കുവൈറ്റ് പ്രസിഡൻ്റ് സുനിൽ റാപ്പുഴ നിർവ്വഹിച്ചു. വിവിധ വിഷയയങ്ങളിൽ വെബിനാറുകൾ നടന്നു. എഴുത്തുകാരനും കഥാകൃത്തുമായ സുരേഷ് കീഴില്ലം (കഥയും കവിതയും വായിച്ചിട്ട് എന്ത് ) ഡോ. മനോജ് .ജെ പാലക്കുടി (സൈബറിടത്തിലെ സാഹിത്യ രചനയും വായനയും)ടോം സെബാസ്റ്റ്യൻ വയലിൽ (ഡേറ്റാ സയൻസ്) എന്നിവർ പ്രഭാഷകരായിരുന്നു.
മേഖല പഠന കേന്ദ്രങ്ങളിലെ വിദ്യാർത്ഥികൾ അദ്ധ്യാപകർ മാതാപിതാക്കൾ എന്നിവർ പങ്കെടുത്തു.


കഥയും കവിതയും വായിക്കുന്നതിലൂടെ നാം കൂടുതൽ തിരിച്ചറിവുകൾ നേടുകയും കാരുണ്യമുള്ള മനുഷ്യരായി മാറുകയും ചെയ്യുമെന്ന് സുരേഷ് കീഴില്ലം അഭിപ്രായപ്പെട്ടു.ആഗോള സൈബർ സാഹിത്യ മേഖലയിൽ മലയാളത്തിൻ്റെ പ്രാധാന്യവും, സൈബർ സാഹിത്യ പരിചയം പുതിയതലമുറയെ മനസ്സിലാക്കാൻ നമ്മെ കൂടുതൽ സഹായിക്കുമെന്നും,നാം ഉൾപ്പെടുന്ന ജനസമൂഹത്തിൻ്റെ സാംസ്കാരിക നിലവാരം കാത്തു സൂക്ഷിക്കുന്നതിന് സൈബറിടങ്ങളിൽ ഗൗരവപൂർവ്വമായ ഇടപെടലുകൾക്ക് നാം സജ്ജരാകണമെന്നും ഡോ.മനോജ് ജെ പാലക്കുടി വിഷയാവതരണത്തിലൂടെ വിശദീകരിച്ചു.


മാറുന്ന പഠനമേഖലകളും പുത്തൻ സാധ്യതകളും കുട്ടികൾക്കും രക്ഷിതാക്കൾക്കുമായി വിവരിച്ചുകൊണ്ട് ഡേറ്റാ സയൻസ് എന്ന വിഷയത്തിൽ വിവിധ മേഖലകളിലെ അതിൻ്റെ ഉപയോഗവും, രീതികളും, വിപുലമായ സാധ്യതകളും ടോം സെബാസ്റ്റ്യൻ വയലിൽ വിശദമാക്കി.

കുട്ടികളുടെ വായനാശീലം പ്രോത്സാഹിപ്പിക്കുന്നതിനായി പഠന കേന്ദ്രം അധ്യാപകർ തയ്യാറാക്കിയ പുസ്തക പരിചയവീഡിയോ പംക്തിയും മലയാള മാസാചരണ പരിപാടിയിൽ പ്രകാശനം ചെയ്തു.
മേഖലയിലെ കണിക്കൊന്ന, സൂര്യകാന്തി ,ആമ്പൽ, നീലക്കുറിഞ്ഞി കോഴ്സുകളിലെ കുട്ടികൾ പങ്കെടുത്ത ഭാഷാ പ്രതിജ്ഞയും നടന്നു.


മലയാളത്തിലെ പ്രധാന സാഹിത്യരൂപങ്ങളെ വിവിധ ദിവസങ്ങളിലായി കുട്ടികൾക്കു പരിചയപ്പെടുത്തി. മാസാചരണത്തിൻ്റെ ഭാഗമായി തയ്യാറാക്കിയ കുട്ടികളുടെയും അദ്ധ്യാപകരുടെയും രക്ഷിതാക്കളുടെയും തെരെഞ്ഞെ സാഹിത്യ 'സൃഷ്ടികൾ പ്രസിദ്ധീകരിക്കുന്നതിനായി എസ് എം സി എ കുവൈറ്റ് മലയാളം മിഷൻ മേഖലയുടെ പ്രത്യേക ഫേസ്ബുക്ക് പേജും പ്രവർത്തനം ആരംഭിച്ചു.

എസ്എംസി എ പ്രസിഡൻ്റ് സുനിൽ റാപ്പുഴ ജനറൽ സെക്രട്ടറി ബിനു പി ഗ്രിഗറി ട്രഷററൽ ജോർജ് തെക്കേൽ
മലയാളം മിഷൻ എസ് എം സിറ കുവൈറ്റ് മേഖലക്കു കീഴിലെ വിവിധ പഠന കേന്ദ്രങ്ങളിലെ ഹെഡ്മാസ്റ്റർമാർ അധ്യാപകർ, ഏരിയാ ഭാരവാഹികൾ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
മലയാളം മിഷൻ കുവൈറ്റ് ചാപ്റ്റർ വൈസ് പ്രസിഡൻറ് ബോബിൻ ജോർജ് ,ചാപ്റ്റർ അംഗം ഷാജിമോൻ ഈരേത്ര എന്നിവരും സംബന്ധിച്ചു. മലയാളം മിഷൻ SMCA കുവൈറ്റ്‌ മേഖലയുടെ ചുമതലയുള്ള വൈസ് പ്രസിഡൻറ് ബോബി തോമസ് കയ്യാലപ്പറമ്പിൽ, മീഡിയാ കോർഡിനേറ്റർ സുദീപ് ജോസഫ് എന്നിവർ പരിപാടികളുടെ ഏകോപനം നിർവ്വഹിച്ചു.വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.