തിരുവനന്തപുരം: ഭീമമായ സ്ത്രീധനം ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളജിലെ യുവ വനിത ഡോക്ടര്‍ ഷഹ്ന ജീവനൊടുക്കിയ സംഭവത്തില്‍ പ്രതി ഡോ. റുവൈസിന്റെ ജാമ്യ ഹര്‍ജി തിരുവനന്തപുരം സിജെഎം കോടതി തള്ളി. കേസില്‍ അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്ന് നിരീക്ഷിച്ചതിനെ തുടര്‍ന്നാണ് ജാമ്യ ഹര്‍ജി തള്ളിയത്.
കഴിഞ്ഞ വ്യാഴാഴ്ചയാണ് റുവൈസ് അറസ്റ്റിലായത്.കേസുമായി ബന്ധപ്പെട്ട് റുവൈസിന്റെ പിതാവിനെയും പ്രതി ചേര്‍ത്തിട്ടുണ്ട്. എന്നാല്‍ ഒളിവില്‍ പോയ പിതാവിനെ പൊലീസിന് കണ്ടെത്താന്‍ സാധിച്ചിട്ടില്ല.
പിതാവിനെയും റുവൈസിനെയും ഒരുമിച്ച് ഇരുത്തി ചോദ്യം ചെയ്താല്‍ മാത്രമേ ആത്മഹത്യാ പ്രേരണാക്കുറ്റം ഉള്‍പ്പെടെയുള്ള പ്രധാന വകുപ്പുകളിലേക്കുള്ള തെളിവുകള്‍ കണ്ടെത്താന്‍ സാധിക്കൂ എന്നതാണ് പൊലീസിന്റെ നിഗമനം.
സംഭവവുമായി ബന്ധപ്പെട്ട് ഷഹ്നയുടെയും റുവൈസിന്റെയും മൊബൈല്‍ ഫോണുകളും പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഡിലീറ്റ് ചെയ്ത് ചാറ്റുകള്‍ അടക്കം പരിശോധിക്കും. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ സര്‍ജറി വിഭാഗം പി.ജി വിദ്യാര്‍ഥിനിയായിരുന്നു ഷഹ്ന.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.