ആഴ്ചകളായി ഫോണ്‍ സ്വിച്ച് ഓഫ്, ക്ലിനിക്ക് പൂട്ടി; ഹാദിയയെ കാണാനില്ലെന്ന അച്ഛന്റെ ഹേബിയസ് കോര്‍പ്പസ് ഇന്ന് ഹൈക്കോടതിയില്‍

ആഴ്ചകളായി ഫോണ്‍ സ്വിച്ച് ഓഫ്, ക്ലിനിക്ക് പൂട്ടി; ഹാദിയയെ കാണാനില്ലെന്ന അച്ഛന്റെ ഹേബിയസ് കോര്‍പ്പസ് ഇന്ന് ഹൈക്കോടതിയില്‍

കൊച്ചി: ഹാദിയ എന്ന ഡോ. അഖിലയെ കാണാനില്ലെന്ന അച്ഛന്‍ അശോകന്‍ നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഡോ. അഖിലയെ മലപ്പുറം സ്വദേശിയായ സൈനബ അടക്കമുള്ളവര്‍ തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്ന് ഹര്‍ജിയില്‍ പറയുന്നത്.

ഏതാനും ആഴ്ചകളായി മകളുടെ ഫോണ്‍ സ്വിച്ച് ഓഫ് ആണ്. മലപ്പുറത്തെ ക്ലിനിക് പൂട്ടിയ നിലയിലാണെന്നും ഹര്‍ജിയില്‍ പറയുന്നു. ജസ്റ്റിസ് അനു ശിവരാമന്‍ ഉള്‍പ്പെടുന്ന ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുക.

തമിഴ്‌നാട്ടില്‍ മെഡിക്കല്‍ വിദ്യാര്‍ഥി ആയിരിക്കെയാണ് അഖില ഇസ്ലാം മതം സ്വീകരിച്ച് ഹാദിയ ആയത്. മലപ്പുറം സ്വദേശി ഷെഫിന്‍ ജഹാനെ വിവാഹം ചെയ്തതോടെയാണ് വിഷയം നിയമ പ്രശ്‌നത്തിലേക്ക് നീണ്ടത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.