'ഇഷ്ടം കൊണ്ടും ബഹുമാനം കൊണ്ടും ചോദിക്കുവാ....പോകാതിരിക്കാന്‍ പറ്റില്ല....അല്ലേ?'...

'ഇഷ്ടം കൊണ്ടും ബഹുമാനം കൊണ്ടും ചോദിക്കുവാ....പോകാതിരിക്കാന്‍ പറ്റില്ല....അല്ലേ?'...

പത്തനംതിട്ട: 'ഇഷ്ടം കൊണ്ടും ബഹുമാനം കൊണ്ടും ചോദിക്കുവാ....പോകാതിരിക്കാന്‍ പറ്റില്ല....അല്ലേ?'... സ്ഥലം മാറി പോകുന്ന പത്തനംതിട്ട ജില്ലാ കളക്ടര്‍ പി.ബി നൂഹിന് നന്ദി അറിയിച്ചുകൊണ്ട് അദ്ദേഹത്തിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റിന് താഴെ വന്നു നിറയുന്ന നിരവധിയായ കമന്റുകളില്‍ ഒന്നാണിത്.

സ്ഥലംമാറ്റം സൂചിപ്പിച്ചുകൊണ്ട് താങ്ക്‌സ്, ബിലവ്ഡ് പത്തനംതിട്ട എന്ന് പി.ബി നൂഹ് പോസ്റ്റിട്ടിരുന്നു. ഇതിന് താഴെയാണ് കളക്ടര്‍ക്ക് നന്ദി അറിയിച്ചു കൊണ്ടുള്ള കമന്റുകളുടെ പ്രവാഹം.

വെള്ളപൊക്കം വന്നാലും മറ്റു പ്രശ്‌നങ്ങള്‍ വന്നാലും എന്തിനും പത്തനംതിട്ടയുടെ കൂടെ നിന്ന ഞങ്ങളുടെ പ്രിയ കളക്ടര്‍ ബ്രോ... സാര്‍ മറക്കില്ല....അങ്ങയെ, ഒരു കളക്ടറെയും ഇതുപോലെ ആരാധിച്ചിട്ടില്ല, മറക്കില്ല ഒരിക്കലും, പ്രതിസന്ധിയുടെ കാലത്തു ചെറുപുഞ്ചിരിയോടെ മുന്നില്‍ നിന്നും നയിച്ച പത്തനംതിട്ടയുടെ അമരക്കാരന്‍ പ്രിയ കളക്ടര്‍ സര്‍ ഒരായിരം നന്ദി ഇങ്ങനെ പോകുന്നു കമന്റുകള്‍.

ആദ്യമായിട്ടായിരിക്കും ഒരു കളക്ടറിനെ നാട്ടുകാര്‍ ഇത്രമാത്രം മിസ് ചെയ്യുന്നത്. സാറിനു ജീവിതത്തില്‍ എന്നെങ്കിലും ഇലക്ഷന് നില്‍ക്കണം എന്ന് തോന്നിയാല്‍ നേരെ പത്തനംതിട്ടയ്ക്ക് പോരുക പുഷ്പംപോലെ ജയിക്കാം. ഒത്തിരി ഇഷ്ട്ടം...പത്തനംതിട്ട ജില്ലാ കലക്ടര്‍മാര്‍ ഇനി മുതല്‍ പി.ബി നൂഹിന്റെ മുമ്പും ശേഷവും എന്ന് അറിയപ്പെടും. ഇങ്ങനെയാണ് മറ്റു ചില കമന്റുകള്‍.

സഹകരണ രജിസ്ട്രാര്‍ എന്ന പദവിയിലേക്കാണ് പി.ബി നൂഹിനെ സര്‍ക്കാര്‍ മാറ്റി നിയമിച്ചത്. 2018 ജൂണ്‍ മൂന്നിനായിരുന്നു പി ബി നൂഹ് പത്തനംതിട്ട ജില്ലാ കളക്ടറായി ചുമതലയേല്‍ക്കുന്നത്.സഹകരണ രജിസ്ട്രാര്‍ നരസിംഹുഗാരി ടി.എല്‍. റെഡ്ഡി ആണ് പുതിയ പത്തനംതിട്ട കളക്ടര്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.