പോര്‍ട്ട് എലിസബത്ത്: രസംകൊല്ലിയായി മഴ വീണ്ടുമെത്തിയപ്പോള്‍ രണ്ടാം ടി20യില്‍ ദക്ഷിണാഫ്രിക്ക ഇന്ത്യയെ കീഴടക്കി. ഡക് വര്‍ത്ത് ലൂയിസ് നിയമപ്രകാരം അഞ്ചു വിക്കറ്റിനാണ് ദക്ഷിണാഫ്രിക്കയുടെ ജയം.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ, നായകന്‍ സൂര്യകുമാര്‍ യാദവിന്റെയും റിങ്കു സിംഗിന്റെയും അര്‍ധസെഞ്ചുറികളുടെ മികവില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 180 റണ്‍സെന്ന സ്‌കോര്‍ പടുത്തുയര്‍ത്തി.
മറുപടി ബാറ്റിംഗില്‍ 13.5 ഓവറില്‍ ദക്ഷിണാഫ്രിക്ക അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 154 റണ്‍സില്‍ നില്‍ക്കെ വീണ്ടും മഴയെത്തിയതോടെ ഡിഎല്‍എസ് നിയമപ്രകാരം ദക്ഷിണാഫ്രിക്ക വിജയിച്ചതായി പ്രഖ്യാപിക്കുകയായിരുന്നു.
ദക്ഷിണാഫ്രിക്കയ്ക്കു വേണ്ടി ഹെന്‍ഡ്രീക്‌സ് 49 റണ്‍സ് നേടി ടോപ്‌സ്‌കോറര്‍ ആയി. എയ്ഡന്‍ മര്‍ക്രം (30), ഡേവിഡ് മില്ലര്‍ (17) എന്നിവരും നിര്‍ണായക സംഭാവന നല്‍കി.
ഇന്ത്യക്കു വേണ്ടി മുകേഷ് കുമാര്‍ രണ്ടും കുല്‍ദീപ് യാദവ്, സിറാജ് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും നേടി. ഷംസിയാണ് പ്ലെയര്‍ ഓഫ് ദ മാച്ച്.
ആദ്യ മല്‍സരം ഒരു പന്തുപോലുമെറിയാതെ മഴമൂലം ഉപേക്ഷിക്കേണ്ടി വന്നിരുന്നു. 14നാണ് മൂന്നാമത്തെയും അവസാനത്തെയും ടി20.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.