ചൈനയില്‍ മലയാളി എം.ബി.ബി.എസ് വിദ്യാര്‍ത്ഥിനി പനി ബാധിച്ച് മരിച്ചു; ആശുപത്രിയിലേക്ക് പോകുന്നതായി അവസാന സന്ദേശം

ചൈനയില്‍ മലയാളി എം.ബി.ബി.എസ് വിദ്യാര്‍ത്ഥിനി പനി ബാധിച്ച് മരിച്ചു; ആശുപത്രിയിലേക്ക് പോകുന്നതായി അവസാന സന്ദേശം

തിരുവനന്തപുരം: ചൈനയില്‍ മലയാളിയായ മെഡിസിന്‍ വിദ്യാര്‍ത്ഥിനി പനി ബാധിച്ച് മരിച്ചു. തിരുവനന്തപുരം നെയ്യാറ്റിന്‍കര പുല്ലന്തേരി സ്വദേശിനി രോഹിണി നായര്‍ (27) ആണ് മരിച്ചത്. ചൈന ജീന്‍സൗ യൂണിവേഴ്സിറ്റിയിലെ അവസാന വര്‍ഷ മെഡിസിന്‍ വിദ്യാര്‍ത്ഥിനിയായിരുന്നു രോഹിണി. ഇന്നലെ വൈകുന്നേരത്തോടെയായിരുന്നു വീട്ടില്‍ മരണ വിവരം അറിഞ്ഞത്.

ഒരാഴ്ചയായി രോഹിണിയ്ക്ക് പനി ബാധിച്ചിരുന്നു. സ്ഥിരമായി വീട്ടിലേക്ക് വിളിച്ചിരുന്ന പെണ്‍കുട്ടി കഴിഞ്ഞ ദിവസം അര്‍ദ്ധരാത്രിയാണ് അവസാനമായി മെസേജ് അയച്ചിരുന്നത്. സുഖമില്ലെന്നും ആശുപത്രിയിലേക്ക് പോകുകയാണെന്നുമായിരുന്നു സന്ദേശം.

തുടര്‍ന്ന് മാതാപിതാക്കള്‍ രോഹിണിയെ വിളിച്ചപ്പോള്‍ ഫോണ്‍ എടുത്തത് സുഹൃത്തുക്കളായിരുന്നു. അപ്പോഴേക്കും രോഹിണിയെ വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. വീട്ടില്‍ നിന്നുള്ളവര്‍ ചൈനയിലേക്ക് പോകാന്‍ തയാറെടുക്കുമ്പോഴായിരുന്നു പെണ്‍കുട്ടി മരിച്ചതായി വിവരം ലഭിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.