കോഴിക്കോട്: നീണ്ട ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് കോവിഡ് കേസുകള്‍ ആയിരം കടന്നു. മരണം രണ്ടായി. കോഴിക്കോട് കുന്നുമ്മല്‍ കളിയാട്ട് പറമ്പത്ത് കുമാരന്‍ (77), കണ്ണൂര്‍ പാനൂര്‍ പാലക്കണ്ടി അബ്ദുള്ള(82) എന്നിവരാണ് മരിച്ചത്.
നിലവില്‍ 1324 പേരാണ് ചികിത്സയിലുള്ളത്. ഇതിന്റെ രണ്ടിരട്ടിയിലധികം ആളുകള്‍ കോവിഡ് തിരിച്ചറിയാതെ പകര്‍ച്ച പനിയ്ക്ക് സ്വയം ചികിത്സിക്കുന്നുണ്ടെന്നാണ് ആരോഗ്യ വിദഗ്ദ്ധര്‍ വ്യക്തമാക്കുന്നത്. കടുത്ത ചുമ, തൊണ്ടയിലെ അസ്വസ്ഥത, ശ്വാസകോശ പ്രശ്‌നങ്ങള്‍ എന്നിവയാണ് പ്രകടമാവുന്നത്.
പനിബാധിതര്‍ ആശുപത്രിയിലെത്തി പരിശോധന നടത്തി രോഗം കണ്ടെത്തി ചികിത്സിക്കണമെന്ന് അരോഗ്യ വകുപ്പ് അധികൃതര്‍ നിര്‍ദേശിച്ചു. പ്രായമായവരും ഗര്‍ഭിണികളും പ്രത്യേക ജാഗ്രത പുലര്‍ത്തണം. ഡെങ്കി, എലിപ്പനി കേസുകളും സംസ്ഥാനത്ത് കൂടുതലാണ്
ജെഎന്‍ വണ്‍ എന്ന പുതിയ കോവിഡ് വകഭേദമാണ് ഇപ്പോള്‍ പടരുന്നതെന്ന് ഐഎംഎ റിസര്‍ച്ച് സെല്‍ ചെയര്‍മാന്‍ ഡോ.രാജീവ് ജയദേവന്‍ പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.