കൊച്ചി ഡിസിപി ഐശ്വര്യ ഡോങ്‌റെക്ക്‌ ആഭ്യന്തര വകുപ്പിന്റെ താക്കീത്‌

കൊച്ചി ഡിസിപി ഐശ്വര്യ ഡോങ്‌റെക്ക്‌ ആഭ്യന്തര വകുപ്പിന്റെ താക്കീത്‌

കൊച്ചി: കൊച്ചി ഡിസിപി ഐശ്വര്യ ഡോങ്‌റെക്ക്‌ ആഭ്യന്തര വകുപ്പിന്റെ താക്കീത്‌. മഫ്തിയിലെത്തിയ പുതുതായി ചുമതലയേറ്റ കൊച്ചി ഡിസിപി ഐശ്വര്യ ഡോങ്റയെ തിരിച്ചറിയാതെ പൊലീസ് സ്റ്റേഷന് മുന്നില്‍ തടഞ്ഞ വനിതാ പൊലീസ് ഉദ്യോഗസ്ഥയ്ക്കെതിരെ നടപടിയെടുത്ത സംഭവം വിവാദമായതിനു പിന്നാലെയാണ് ഡിസിപി ഐശ്വര്യ ഡോങ്‌റെക്ക്‌ ആഭ്യന്തര വകുപ്പിന്റെ താക്കീത്‌. ആവശ്യത്തിലേറെ ജോലിത്തിരക്കുള്ള കൊച്ചി സിറ്റി പരിധിയിലുള്ള സ്റ്റേഷനുകളിൽ ചെന്ന് ഇത്തരത്തിൽ പെരുമാറരുതെന്നാണ് മുന്നറിയിപ്പ്.

സംഭവത്തെക്കുറിച്ച് വിശദമായ റിപ്പോർട്ട് സ്‌പെഷൽ ബ്രാഞ്ച് സർക്കാരിലേക്ക് കൈമാറിയിരുന്നു. തിരഞ്ഞെടുപ്പ് അടുത്ത് നിൽക്കുന്ന സമയമായതിൽ പൊലീസിന് നെഗറ്റീവായ യാതൊരു സംഭവവും വച്ചുപൊറുപ്പിക്കില്ല എന്ന സന്ദേശമാണ് സർക്കാർ എടുത്തിട്ടുള്ളത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.