ആദ്യം എറിഞ്ഞൊതുക്കി, പിന്നെ അടിച്ചൊതുക്കി; ആദ്യ ഏകദിനത്തില്‍ തകര്‍പ്പന്‍ ജയം സ്വന്തമാക്കി ഇന്ത്യ

ആദ്യം എറിഞ്ഞൊതുക്കി, പിന്നെ അടിച്ചൊതുക്കി; ആദ്യ ഏകദിനത്തില്‍ തകര്‍പ്പന്‍ ജയം സ്വന്തമാക്കി ഇന്ത്യ

ജൊഹന്നസ്ബര്‍ഗ്: ആദ്യ ഏകദിനത്തില്‍ തകര്‍പ്പന്‍ ജയം സ്വന്തമാക്കി ഇന്ത്യ. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്കയെ 116 റണ്‍സില്‍ എറിഞ്ഞൊതുക്കിയ ഇന്ത്യ, 16.4 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യം കണ്ടു.

ഇന്ത്യയ്ക്ക് വേണ്ടി ഓപ്പണര്‍ സായ് സുദര്‍ശനും ശ്രേയസ് അയ്യരും അര്‍ധസെഞ്ചുറി നേടി. ഓപ്പണര്‍ റുതുരാജ് ഗെയ്ക് വാദിനെ നാലാം ഓവറില്‍ തന്നെ ഇന്ത്യയ്ക്ക് നഷ്ടപ്പെട്ടെങ്കിലും ശ്രേയസും സായ് സുദര്‍ശനും ചേര്‍ന്ന് ഇന്ത്യയെ അനായാസ ജയത്തിലേക്ക് നയിക്കുകയായിരുന്നു. ജയിക്കാന്‍ ആറു റണ്‍സ് വേണ്ടപ്പോഴാണ് ശ്രേയസ് പുറത്തായത്.

നേരത്തെ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ദക്ഷിണാഫ്രിക്കയെ കൃത്യതയോടെ പന്തെറിഞ്ഞ ഇന്ത്യന്‍ ബൗളര്‍മാര്‍ പിടിച്ചുകെട്ടുകയായിരുന്നു. അര്‍ഷ്ദീപ് സിംഗ് പത്തോവറില്‍ 37 റണ്‍സ് വഴങ്ങി 5 വിക്കറ്റും ആവേഷ് ഖാന്‍ എട്ടോവറില്‍ 27 റണ്‍സിന് 4 വിക്കറ്റും നേടി. കുല്‍ദീപ് യാദവ് ഒരു വിക്കറ്റ് നേടി. ആകെ നാലു ബൗളര്‍മാര്‍ മാത്രമാണ് പന്തെറിഞ്ഞത്.

ദക്ഷിണാഫ്രിക്കന്‍ നിരയില്‍ എട്ടാം നമ്പറില്‍ ബാറ്റ് ചെയ്യാനെത്തിയ ഫെഹ്‌ലുക്വയോ ആണ് ടോപ്‌സ്‌കോറര്‍. 52 റണ്‍സിന് ആറെന്ന നിലയില്‍ തകര്‍ന്ന ദക്ഷിണാഫ്രിക്കയെ നൂറു കടത്തിയത് 33 റണ്‍സെടുത്ത ഫെഹ്‌ലുക്വയോ ആണ്.

രണ്ടാം ഏകദിനം 19ന് നടക്കും. 21ാം തീയതിയാണ് അവസാന ഏകദിനം. തുടര്‍ന്ന് രണ്ട് ടെസ്റ്റ് മല്‍സരങ്ങളും അടങ്ങുന്നതാണ് പരമ്പര.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.