ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരി അതിരൂപത പ്രവാസി അപ്പസ്‌തോലേറ്റ് ഒരുക്കുന്ന സഭാ വിരുദ്ധ സംഘങ്ങളും നിലപാടുകളും എന്ന വിഷയത്തിലുള്ള വെബിനാര്‍ ഇന്ന് നടക്കും. തലശേരി അതിരൂപത സഹായമെത്രാന്‍ മാര്‍ ജോസഫ് പാംപ്ലാനി, കുടമാളൂര്‍ സെന്റ് മേരീസ് മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ തീര്‍ഥാടന ദേവാലയം ആര്‍ച്ച് പ്രീസ്റ്റ് റവ.ഡോ.മാണി പുതിയിടം എന്നിവര്‍ പ്രഭാഷണം നടത്തും.
ദുബായ് സമയം വൈകുന്നേരം 6.15നും ഇന്ത്യന്‍ സമയം രാത്രി 7.45നുമാണ് വെബിനാര്‍. സൂമിലൂടെ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ 89587299422 എന്ന ഐഡിയില്‍ കയറിയാൽ വെബിനാറില്‍ പങ്കെടുക്കാം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26