മാര്‍ ആന്‍ഡ്രൂസ് താഴത്ത് പാണക്കാടെത്തി സാദിഖലി ശിഹാബ് തങ്ങളെ സന്ദര്‍ശിച്ചു

മാര്‍ ആന്‍ഡ്രൂസ് താഴത്ത് പാണക്കാടെത്തി സാദിഖലി ശിഹാബ് തങ്ങളെ സന്ദര്‍ശിച്ചു

മലപ്പുറം: തൃശൂര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് പാണക്കാടെത്തി മുസ്ലീം ലീഗ് അധ്യക്ഷന്‍ സയ്യിദ് സാദിഖലി ശിഹാബ് തങ്ങളെ സന്ദര്‍ശിച്ചു.

രാവിലെ ടി.എന്‍ പ്രതാപന്‍ എംപിയോടൊപ്പം പാണക്കാടെത്തിയ ആര്‍ച്ച് ബിഷപ്പിനെ സയ്യിദ് സാദിഖലി ശിഹാബ് തങ്ങളും മുതിര്‍ന്ന ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടിയും ചേര്‍ന്ന് സ്വീകരിച്ചു.

ഇന്നലെ വിവാഹിതനായ സാദിഖലി ശിഹാബ് തങ്ങളുടെ മകന്‍ സയ്യിദ് ഷഹീന്‍ അലിയ്ക്ക് ആശംസകള്‍ നേര്‍ന്ന മാര്‍ ആന്‍ഡ്രൂസ് താഴത്ത്, കുടുംബത്തിന് ക്രിസ്മസ് സമ്മാനമായി കേക്കും കൈമാറി. ഒരു മണിക്കൂറിലധികം പാണക്കാട് ചിലവഴിച്ച അദേഹം പ്രഭാത ഭക്ഷണവും കഴിച്ച ശേഷമാണ് മടങ്ങിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.