ഗബേഹ: ഇന്ത്യയ്‌ക്കെതിരായ രണ്ടാം ഏകദിനത്തില്‍ ദക്ഷിണാഫ്രിക്കയ്ക്ക് ജയം. എട്ട് വിക്കറ്റിനാണ് ജയം. ഇന്ത്യ ഉയര്‍ത്തിയ 212 റണ്‍സ് വിജയലക്ഷ്യം 42.3 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ദക്ഷിണാഫ്രിക്ക മറികടന്നു.
നേരത്തെ ടോസ് നേടി ബൗളിംഗ് തെരഞ്ഞെടുത്ത ദക്ഷിണാഫ്രിക്ക ആഗ്രഹിച്ചതു പോലൊരു തുടക്കമാണ് കിട്ടിയത്. തുടര്‍ച്ചയായ രണ്ടാം മല്‍സരത്തിലും ഓപ്പണര്‍ റുതുരാജ് ഗെയ്ക്ക് വാദിന് തിളങ്ങാനായില്ല. ആദ്യ പന്തില്‍ ബൗണ്ടറിയോടെ തുടങ്ങിയ റുതുരാജിനെ രണ്ടാം പന്തില്‍ വിക്കറ്റിന് മുന്നില്‍ കുരുക്കി നാേ്രന്ദ ബാര്‍ഗര്‍ ദക്ഷിണാഫ്രിക്കയ്ക്ക് ആദ്യ ബ്രേക്ക് ത്രൂ നല്‍കി.
തുടര്‍ന്ന് ശ്രദ്ധയോടെ കളിച്ച തിലക് വര്‍മയെ ഹെന്റിക്‌സിന്റെ കൈകളിലെത്തിച്ച് രണ്ടാം പ്രഹരവും ബാര്‍ഗര്‍ നല്‍കി. മൂന്നാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന സായ് സുദര്‍ശനും നായകന്‍ കെഎല്‍ രാഹുലും ചേര്‍ന്നുള്ള രക്ഷാപ്രവര്‍ത്തനമാണ് ഇന്ത്യയ്ക്ക് മാന്യമായ സ്‌കോര്‍ നല്‍കിയത്.
ഇരുവരും അര്‍ധസെഞ്ചുറി നേടി. തുടര്‍ച്ചയായ രണ്ടാം മല്‍സരത്തിലും അര്‍ധസെഞ്ചുറി തികച്ച സായ് സുദര്‍ശന്‍ 62 റണ്‍സ് നേടി ടോപ് സ്‌കോററായി. കെഎല്‍ രാഹുല്‍ 56 റണ്‍സ് നേടി.
അരങ്ങേറ്റം കുറിച്ച റിങ്കു സിംഗ് മികച്ച തുടക്കം കിട്ടിയെങ്കിലും വന്‍സ്‌കോര്‍ നേടാനായില്ല. 14 പന്തില്‍ 17 റണ്‍സെടുത്ത റിങ്കുസിംഗിനെ ക്ലാസന്‍ സ്റ്റംപ് ചെയ്ത് പുറത്താക്കി. മലയാളി താരം സഞ്ജു സാംസണും നിരാശപ്പെടുത്തി.
ദക്ഷിണാഫ്രിക്കയ്ക്കു വേണ്ടി ബര്‍ഗര്‍ 3 വിക്കറ്റും, ഹെന്റിക്‌സ്, കേശവ് മഹാരാജ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി. മാര്‍ക്രം, വില്യംസ് എന്നിവര്‍ ഓരോ വിക്കറ്റും നേടി.
മറുപടി ബാറ്റിംഗില്‍ ദക്ഷിണാഫ്രിക്ക ഓപ്പണിംഗ് വിക്കറ്റില്‍ 130 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ഓപ്പണര്‍ ടോണി തന്റെ ആദ്യ അന്താരാഷ്ട്ര സെഞ്ചുറി കുറിച്ചു. 119 റണ്‍സ് നേടിയ ടോണി പുറത്താകാതെ നിന്നു. സഹ ഓപ്പണര്‍ ഹെന്റിക്‌സ് 52 റണ്‍സ് നേടി. റാസി വാന്‍ഡര്‍ ഡസന്‍ 36 റണ്‍സ് നേടി. ടോണിയാണ് പ്ലെയര്‍ ഓഫ് ദ മാച്ച്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.