തിരുവനന്തപുരം: ക്രിസ്തുമസ്-ന്യൂ ഇയര്‍ ആഘോഷത്തിന്റെ ഭാഗമായി സപ്ലൈകോ സംഘടിപ്പിക്കുന്ന ക്രിസ്തുമസ് ന്യൂ ഇയര്‍ ഫെയര്‍ നാളെ ആരംഭിക്കും. സബ്‌സിഡി സാധനങ്ങള്‍ക്ക് പുറമെ സബ്‌സിഡി ഇതര സാധനങ്ങള്‍ക്കും വിലക്കിഴിവുണ്ട്.
തിരുവനന്തപുരം പുത്തരിക്കണ്ടത്താണ് സംസ്ഥാനതല ഉദ്ഘാടനം. തലസ്ഥാനത്തിന് പുറമേ കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂര്‍ ജില്ലകളില്‍ ചന്തകളും ഉണ്ടാകും. കൂടാതെ ചന്തകളില്‍ ഹോര്‍ട്ടികോര്‍പ്പിന്റെയും മില്‍മയുടെയും സ്റ്റാളുകളുമുണ്ട്.
സപ്ലൈകോയുടെയും കണ്‍സ്യൂമര്‍ ഫെഡിന്റെയും ക്രിസ്തുമസ് പുതുവര്‍ഷ ചന്തകള്‍ക്കായി 19 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചു. കണ്‍സ്യൂമര്‍ ഫെഡിന്റെ ക്രിസ്തുമസ്-പുതുവത്സര ചന്തകള്‍ 23 മുതല്‍ 14 ജില്ലാ കേന്ദ്രങ്ങളിലും പ്രവര്‍ത്തിക്കും. രണ്ട് ചന്തകളും ഡിസംബര്‍ 30ന് സമാപിക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.