തോമസ് ചാഴിക്കാടനേയും എ.എം ആരിഫിനേയും പുറത്താക്കി; ഇതുവരെ സസ്പെന്‍ഡ് ചെയ്തത് 143 പ്രതിപക്ഷ എംപിമാരെ

തോമസ് ചാഴിക്കാടനേയും എ.എം ആരിഫിനേയും പുറത്താക്കി; ഇതുവരെ സസ്പെന്‍ഡ് ചെയ്തത് 143 പ്രതിപക്ഷ എംപിമാരെ

ന്യൂഡല്‍ഹി: പാര്‍ലമെന്റിലെ സുരക്ഷാ വിഴ്ചയെക്കുറിച്ച് ആഭ്യന്തര മന്ത്രി അമിത്ഷാ പ്രസ്താവന നടത്തണമെന്നാവശ്യപ്പെട്ട് പ്ലക്കാര്‍ഡുകളുമായി ലോക്സഭയുടെ നടുത്തളത്തിലിറങ്ങിയ രണ്ട് പ്രതിക്ഷ എംപിമാരെ കൂടി സസ്പെന്‍ഡ് ചെയ്തു. എംപിമാരായ തോമസ് ചാഴിക്കാടന്‍, എ.എം ആരിഫ് എന്നിവരെയാണ് ഇന്ന് സസ്പെന്‍ഡ് ചെയ്തത്.

ഇതോടെ സസ്പെന്‍ഡ് ചെയ്യപ്പെട്ട ആകെ ലോക്‌സഭാംഗങ്ങള്‍ 98 ആയി. ഇരു സഭകളിലുമായി മൊത്തം 143 പ്രതിപക്ഷ എംപിമാരെയാണ് ഇതുവരെ സസ്പെന്‍ഡ് ചെയ്തത്. പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിയുള്ള പ്രക്ഷോഭമാണ് സസ്പെന്‍ഷന് കാരണമായി പറഞ്ഞത്. ഇന്ന് സസ്പെന്‍ഡ് ചെയ്യപ്പട്ട എംപിമാര്‍ രണ്ട് പേരും ഇടുതപക്ഷത്ത് നിന്നുള്ളവരാണ്.

ശശി തരൂര്‍, കെ.സുധാകരന്‍, അടൂര്‍ പ്രകാശ്, അബ്ദുസമദ് സമദാനി എന്നിവരാണ് ഇന്നലെ സസ്പെന്‍ഡ് ചെയ്ത കേരളത്തില്‍ നിന്നുള്ള അംഗങ്ങള്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.