റാസ് അല്‍ ഖൈമ: പുതുവല്‍സരാഘോഷങ്ങളില്‍ ഇക്കുറിയും വെടിക്കെട്ടില്‍ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് സ്വന്തമാക്കാനൊരുങ്ങി റാസ് അല്‍ ഖൈമ. രണ്ട് റെക്കോര്‍ഡുകളാണ് ഇത്തവണ എമിറേറ്റ് ലക്ഷ്യംവയ്ക്കുന്നത്.
ആയിരത്തിലേറെ ഡ്രോണുകള്‍ ആകാശത്ത് അണിനിരക്കും. നേര്‍രേഖയിലെ ഏറ്റവും നീളം കൂടിയ ഡ്രോണ്‍ ഡിസ്‌പ്ലെയെന്ന റെക്കോര്‍ഡും ഏറ്റവും നീളമേറിയ അക്വാട്ടിക് ഫ്‌ളോട്ടിങ് വെടിക്കെട്ടും തീര്‍ക്കാനാണ് ശ്രമം.
അല്‍ മര്‍ജാന്‍ ഐലന്റ് മുതല്‍ അല്‍ ഹംറ വില്ലേജ് വരെയുള്ള നാലര കിലോമീറ്റര്‍ നീളത്തിലാണ് വെടിക്കെട്ട് നടക്കുക. എട്ട് മിനിറ്റ് നേരം നീണ്ടനില്‍ക്കും. ഇതുവരെ പരീക്ഷിച്ചിട്ടില്ലാത്ത സാങ്കേതിക വിദ്യങ്ങളുമായാണ് റെക്കോര്‍ഡ് നേട്ടം സ്വന്തമാക്കാന്‍ റാസ് അല്‍ ഖൈമ ശ്രമിക്കുന്നത്.
തുടര്‍ച്ചയായി അഞ്ചാമത്തെ വര്‍ഷമാണ് ലോകോത്തര വെടിക്കെട്ട് സംഘടിപ്പിക്കുന്നത്. 31ന് രാത്രി നടക്കുന്ന ആഘോഷപരിപാടികള്‍ കാണാന്‍ അര ലക്ഷത്തിലേറെ പേര്‍ റാസല്‍ഖൈമയില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് റാസല്‍ഖൈമ ടൂറിസം ഡവലപ്‌മെന്റ് അതോറിറ്റി അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.