കൊച്ചി: നിയമ സഹായം തേടിയെത്തിയ യുവതിയെ പീഡിപ്പിച്ചെന്ന കേസിൽ മുൻ ഗവൺമെന്റ് പ്ലീഡർ പി. ജി മനുവിന് മുൻകൂർ ജാമ്യമില്ല. പത്ത് ദിവസത്തനകം കീഴടങ്ങണമെന്ന് മുൻകൂർ ജാമ്യാപേക്ഷ തള്ളിക്കൊണ്ട് ഹൈക്കോടതി വ്യക്തമാക്കി. പി. ജി മനുവിന് മജിസ്‌ട്രേറ്റിന് മുന്നിൽ ജാമ്യാപേക്ഷ നൽകാമെന്നും ഹൈക്കോടകി വ്യക്തമാക്കിയിട്ടുണ്ട്. അഭിഭാഷകനെന്ന ആനുകൂല്യം നൽകാനാവില്ലെന്ന് കഴിഞ്ഞ തവണ ജാമ്യാപേക്ഷ പരിഗണിക്കവെ ഹൈക്കോടതി പറഞ്ഞിരുന്നു.
ഈ മാസം ആദ്യമാണ് പി. ജി മനു ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയത്. തൊഴിലിടത്തെ ശത്രുതയാണ് യുവതിയുടെ പരാതിക്ക് പിന്നിൽ. വ്യാജ മൊഴിയാണ് പരാതിക്കാരി നൽകിയതെന്നുമായിരുന്നു പി ജി മനുവിൻ്റെ ആരോപണം. തൊഴിൽ രംഗത്തുള്ള ശത്രുക്കളാണ് ഇതിന്റെ പിന്നിലെന്നും ഹർജിയിൽ പി ജി മനു ആരോപിച്ചിരുന്നു. ബലാത്സംഗം ഉൾപ്പടെയുള്ള കുറ്റങ്ങൾ ചുമത്തിയാണ് ചോറ്റാനിക്കര പൊലീസ് കേസെടുത്തത്. കേസിനെ തുടർന്ന് പി ജി മനുവിൽ നിന്ന് ഗവൺമെന്റ് പ്ലീഡർ സ്ഥാനത്ത് നിന്നും രാജി എഴുതി വാങ്ങിയിരുന്നു.
2018 ൽ നടന്ന പീഡന കേസിൽ ഇരയായ യുവതി പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് നിയമോപദേശത്തിനായി അഭിഭാഷകനായ പി. ജി മനുവിനെ സമീപിക്കുന്നത്. നിയമ സഹായം നൽകാൻ എന്ന പേരിൽ യുവതിയെ മനുവിന്റെ കടവന്ത്രയിലെ ഓഫീസിൽ വിളിച്ചു വരുത്തി ബലമായി പീഡിപ്പിച്ചെന്നാണ് പരാതി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.