പ്രകൃതിസ്നേഹികളെ സ്വാഗതം ചെയ്ത് അല്‍ഐന്‍ മൃഗശാല; പ്രവേശന ടിക്കറ്റ് നിരക്കില്‍ 50 ശതമാനം കിഴിവ്

പ്രകൃതിസ്നേഹികളെ സ്വാഗതം ചെയ്ത് അല്‍ഐന്‍ മൃഗശാല; പ്രവേശന ടിക്കറ്റ് നിരക്കില്‍ 50 ശതമാനം കിഴിവ്

അല്‍ഐന്‍: അല്‍ഐന്‍ മൃഗശാലയില്‍ പ്രവേശന ടിക്കറ്റ് നിരക്കില്‍ 50 ശതമാനം കിഴിവ് പ്രഖ്യാപിച്ചു. ഈ മാസം അവസാനം വരെയുള്ള ദിവസങ്ങളില്‍ നിരക്കിളവ് ലഭിക്കും. 'ബിഗ് ഓഫേഴ്‌സ് ഫോര്‍ ബിഗര്‍ ജോയ്' എന്ന പേരിലാണ് ടിക്കറ്റുകള്‍ക്ക് ഇളവ് പ്രഖ്യാപിച്ചത്.

400 ഹെക്ടര്‍ വിസ്തൃതിയുള്ള മൃഗശാലയില്‍ ശൈത്യകാല അവധി ദിനങ്ങളില്‍ ഒരുക്കിയ ആകര്‍ഷകമായ കാഴ്ചകളും ശൈത്യകാല അന്തരീക്ഷവും ആസ്വദിക്കാന്‍ പ്രകൃതിസ്‌നേഹികളെ പ്രോത്സാഹിപ്പിക്കുന്നതിനാണ് നിരക്കിളവ്.

വ്യത്യസ്ത പ്രായത്തിലുള്ള സന്ദര്‍ശകര്‍ക്കായി 'വിങ്‌സ് ഓഫ് സഹാറ ഷോ', 'കീപ്പേഴ്സ് ടോക്‌സ്', 'ഹിപ്പോ ആന്‍ഡ് ക്രോക്കോഡൈല്‍ എക്സിബിറ്റ്' തുടങ്ങി ആകര്‍ഷകമായ പരിപാടികളും അവധിക്കാലത്ത് മൃഗശാല ഒരുക്കിയിട്ടുണ്ട്. ലോകമെമ്പാടുമുള്ള മികച്ച സംഗീതജ്ഞരുടെ പങ്കാളിത്തത്തോടെ വാരാന്ത്യങ്ങളില്‍ 'മ്യൂസിക് ഓണ്‍ ദി വാക്ക്വേ' പരിപാടിയില്‍ സന്ദര്‍ശകര്‍ക്ക് ഔട്ട്ഡോര്‍ സംഗീത ഷോകളും ആസ്വദിക്കാം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.