കോണ്‍ഗ്രസ് മാര്‍ച്ചിനെതിരായ പൊലീസ് നടപടി: നവകേരള ബസ് പോകുന്ന വഴിയില്‍ കറുപ്പണിഞ്ഞ് ചാണ്ടി ഉമ്മന്റെ ഒറ്റയാള്‍ പ്രതിഷേധം

കോണ്‍ഗ്രസ് മാര്‍ച്ചിനെതിരായ പൊലീസ് നടപടി: നവകേരള ബസ് പോകുന്ന വഴിയില്‍ കറുപ്പണിഞ്ഞ് ചാണ്ടി ഉമ്മന്റെ ഒറ്റയാള്‍ പ്രതിഷേധം

തിരുവനന്തപുരം: ഡിജിപി ഓഫീസിലേയ്ക്ക് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചിനിടെയുണ്ടായ പൊലീസ് നടപടിയില്‍ പുതുപ്പള്ളി എംഎല്‍എ ചാണ്ടി ഉമ്മന്റെ ഒറ്റയാള്‍ പ്രതിഷേധം. മുഖ്യമന്ത്രിയും മന്ത്രിമാരും യാത്ര ചെയ്യുന്ന നവകേരള ബസ് കടന്നുപോകുന്ന വഴിയില്‍ കറുത്ത വസ്ത്രങ്ങളിഞ്ഞാണ് ചാണ്ടി ഉമ്മന്‍ പ്രതിഷേധിച്ചത്.

തിരുവനന്തപുരത്തെ അദേഹത്തിന്റെ വസതിയായ പുതുപ്പള്ളി ഹൗസിന് സമീപം റോഡില്‍ കസേരയിട്ടിരുന്നാണ് ചാണ്ടി ഉമ്മന്‍ ഒറ്റയാള്‍ പ്രതിഷേധം നടത്തിയത്. സംഭവമറിഞ്ഞ് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ സ്ഥലത്തെത്തിയിരുന്നു. പൊലീസുകാരും സമീപത്ത് നിലയുറപ്പിരുന്നു. നവകേരള ബസ് കടന്നു പോയതോടെ ചാണ്ടി ഉമ്മന്‍ പ്രതിഷേധം അവസാനിപ്പിക്കുകയും ചെയ്തു

കെ.എസ്.യു-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരായ പൊലീസിന്റെയും സിപിഎമ്മിന്റെയും ആക്രമണത്തില്‍ പ്രതിഷേധിച്ചാണ് ഡിജിപി ഓഫീസിലേക്ക് കെപിസിസിയുടെ നേതൃത്വത്തില്‍ ഇന്ന് മാര്‍ച്ച് നടത്തിയത്. ഇത് സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു.

പ്രതിഷേധ മാര്‍ച്ച് കെപിസിസി പ്രസിഡന്റ് കെ. സുധാകരനാണ് ഉദ്ഘാടനം ചെയ്തത്. തുടര്‍ന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പ്രസംഗിച്ചുകൊണ്ടിരുന്നപ്പോള്‍ പ്രവര്‍ത്തകര്‍ ബാരിക്കേഡിന് മുകളില്‍ കയറാന്‍ ശ്രമിച്ചു. ഇതിന് പിന്നാലെ പൊലീസ് ജലപീരങ്കിയും ടിയര്‍ ഗ്യാസും പ്രയോഗിക്കുകയായിരുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.