'ഹോമോ സെക്ഷ്വാലിറ്റിയെ മഹത്വവത്ക്കരിക്കുന്ന എല്ലാ കഥാപാത്രങ്ങളും ക്രിസ്ത്യാനികള്‍'; കാതല്‍ സിനിമയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മാര്‍ തോമസ് തറയില്‍

'ഹോമോ സെക്ഷ്വാലിറ്റിയെ മഹത്വവത്ക്കരിക്കുന്ന എല്ലാ കഥാപാത്രങ്ങളും ക്രിസ്ത്യാനികള്‍'; കാതല്‍ സിനിമയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മാര്‍ തോമസ് തറയില്‍

കോട്ടയം: ജിയോ ബേബി സംവിധാനം ചെയ്ത 'കാതല്‍ ദി കോര്‍' സിനിമയ്ക്കെതിരെ ചങ്ങനാശേരി രൂപത സഹായമെത്രാന്‍ മാര്‍ തോമസ് തറയില്‍. സ്വവര്‍ഗ രതിയെ മഹത്വവത്കരിക്കുന്ന സിനിമ സഭയ്ക്ക് എതിരാണെന്നും മാര്‍ തോമസ് തറയില്‍ പറഞ്ഞു. എം.ജി.ഒ.സി.എസ്.എം വാര്‍ഷിക സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ബിഷപ്.

മമ്മൂട്ടി നായകനായ സിനിമയിലെ ഹോമോ സെക്ഷ്വാലിറ്റിയെ മഹത്വവത്ക്കരിക്കുന്ന എല്ലാ കഥാപാത്രങ്ങളും ക്രിസ്ത്യാനികള്‍ ആയത് എന്തുകൊണ്ടാണെന്നും സിനിമയുടെ കഥാ പശ്ചാത്തലം ക്രൈസ്തവ ദേവലായങ്ങള്‍ ആയത് എന്തുകൊണ്ടാണെന്നും അദേഹം ചോദിച്ചു.

ക്രൈസ്തവരുടെ സഹിഷ്ണുതയും നന്മയും ചൂഷണം ചെയ്യുകയാണ്. വേറെ ഏതെങ്കിലും മതത്തിന്റെ പശ്ചാത്തലത്തില്‍ ആ സിനിമ എടുത്തിരുന്നെങ്കില്‍ സിനിമ തീയേറ്റര്‍ കാണില്ലായിരുന്നു. നമ്മുടെ സംസ്‌കാരത്തെ ആക്രമിക്കുന്ന പരിശ്രമങ്ങള്‍ ഉണ്ടാകുമ്പോള്‍ ജാഗ്രത വേണമെന്നും മാര്‍ തോമസ് തറയില്‍ പറഞ്ഞു.

മാധ്യമങ്ങള്‍ക്കെതിരെയും അദേഹം വിമള്‍ശനം ഉന്നയിച്ചു. സഭയെ മാധ്യമങ്ങള്‍ ഇരുട്ടിന്റെ മറവില്‍ നിര്‍ത്തുകയാണെന്നും സഭയുടെ നന്മകള്‍ മാധ്യമങ്ങള്‍ പറയുന്നില്ലെന്നും മാര്‍ തോമസ് തറയില്‍ വ്യക്തമാക്കി. ക്രൈസ്തവ സഭയെ വെറും വിദ്യാഭ്യാസ കച്ചവടക്കാരായിട്ടാണ് ചിത്രീകരിക്കുന്നതെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.