എംബസിക്ക് സമീപത്തെ പൊട്ടിത്തെറി: ഇന്ത്യയിലെ ഇസ്രയേല്‍ പൗരന്മാര്‍ക്ക് ജാഗ്രതാ നിര്‍ദേശം

 എംബസിക്ക് സമീപത്തെ പൊട്ടിത്തെറി: ഇന്ത്യയിലെ ഇസ്രയേല്‍ പൗരന്മാര്‍ക്ക് ജാഗ്രതാ നിര്‍ദേശം

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ഇസ്രയേല്‍ എംബസിക്ക് സമീപം ഉണ്ടായ പൊട്ടിത്തെറിയുടെ പശ്ചാത്തലത്തില്‍ ഇന്ത്യയിലുള്ള ഇസ്രയേല്‍ പൗരന്മാര്‍ക്ക് ജാഗ്രതാ നിര്‍ദേശം.

ഇന്ത്യയിലുള്ള ഇസ്രയേല്‍ പൗരന്മാര്‍ ജാഗ്രത പാലിക്കണമെന്നും തിരക്കുള്ള സ്ഥലങ്ങളില്‍ പോകരുതെന്നും ഇസ്രയേല്‍ നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ മുന്നറിയിപ്പ് നല്‍കി. പൊട്ടിത്തെറി ഭീകരാക്രമണം ആകാമെന്ന സംശയവും കൗണ്‍സില്‍ പ്രകടിപ്പിച്ചു.

ഇന്നലെ വൈകുന്നേരമാണ് സംഭവം. എംബസിക്ക് സമീപം പൊട്ടിത്തെറി ശബ്ദം കേട്ടതായി ഫോണ്‍കോള്‍ ലഭിച്ചുവെന്ന് ഡല്‍ഹി പൊലീസ് സ്ഥിരീകരിച്ചു. സംഭവത്തില്‍ സ്ഥലത്തെത്തി പരിശോധന നടത്തിയ ഡല്‍ഹി പൊലീസ് അന്വേഷണം നടത്തി വരികയാണ്.

പൊട്ടിത്തെറിയില്‍ ആര്‍ക്കും പരിക്കില്ല. തിരക്കേറിയ സ്ഥലങ്ങളിലും ഇസ്രയേല്‍ പൗരന്മാര്‍ക്ക് സേവനം നല്‍കുന്ന സ്ഥലങ്ങളിലും പോകുന്നത് ഒഴിവാക്കാന്‍ ഇസ്രയേല്‍ നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ നല്‍കിയ മുന്നറിയിപ്പില്‍ പറയുന്നു.

പൊതു സ്ഥലങ്ങളില്‍ അതീവ ജാഗ്രത പുലര്‍ത്തണം.ഇസ്രയേല്‍ ചിഹ്നങ്ങള്‍ പരസ്യമായി പ്രദര്‍ശിപ്പിക്കുന്നത് ഒഴിവാക്കുക, സുരക്ഷിതമല്ലാത്ത വലിയ പരിപാടികളില്‍ പങ്കെടുക്കാതിരിക്കുക, യാത്രാ വിവരങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പരസ്യപ്പെടുത്താതിരിക്കുക, തത്സമയം സന്ദര്‍ശനങ്ങളുടെ ഫോട്ടോഗ്രാഫുകളും വിശദാംശങ്ങളും ഒഴിവാക്കുക എന്നീ നിര്‍ദേശങ്ങളും ഇസ്രയേല്‍ നാഷണല്‍ സെക്യൂരിറ്റി കൗണ്‍സിലിന്റെ മുന്നറിയിപ്പിലുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.