ന്യൂഡല്‍ഹി: ഗുസ്തി ഫെഡറേഷന്‍ ഓഫ് ഇന്ത്യയും ഗുസ്തി താരങ്ങളും തമ്മില്‍ നടന്നുകൊണ്ടിരിക്കുന്ന പ്രശ്‌നത്തില്‍ പിന്തുണയറിയിച്ച് കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധി. ഹരിയാനയിലെ ഛരാ ഗ്രാമത്തിലെത്തിയാണ് ഗുസ്തി താരങ്ങളുമായി രാഹുല്‍ ഗാന്ധി താരങ്ങളുമായി കൂടിക്കാഴ്ച നടത്തിയത്. താരങ്ങള്‍ രാവിലെ പരിശീലനം ചെയ്യുന്ന സമയത്ത് അപ്രതീക്ഷിതമായായിരുന്നു രാഹുലിന്റെ വരവ്.
അദേഹം ഞങ്ങളുടെ ദിനചര്യ നേരിട്ട് കണ്ടറിഞ്ഞു. ഞങ്ങള്‍ക്കൊപ്പം ഗുസ്തി ചെയ്തു. ഒരു ഗുസ്തിക്കാരന്റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ കാണാനാണ് അദ്ദേഹം വന്നതെന്ന് രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനത്തെക്കുറിച്ച് പൂനിയ പറഞ്ഞു.
ഗുസ്തി ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ അധ്യക്ഷ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പില്‍ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിന്റെ അടുത്ത അനുയായിയായ സഞ്ജയ് സിങ് അധ്യക്ഷ സ്ഥാനത്തേക്ക് വിജയിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് താരങ്ങള്‍ കൂടുതല്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്.
താരങ്ങള്‍ ലഭിച്ച ബഹുമതികളും പുരസ്‌കാരങ്ങളും തിരിച്ച് നല്‍കുന്ന അവസ്ഥയിലേക്ക് വരെ കാര്യങ്ങള്‍ നീങ്ങി. ഇതിന്റെ ഭാഗമായി ഖേല്‍രത്ന, അര്‍ജുന അവാര്‍ഡുകള്‍ തിരികെ നല്‍കുമെന്ന് ഒളിമ്പ്യന്‍ വിനേഷ് ഫോഗട്ട് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതുസംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് തുറന്ന കത്തും അയച്ചു.
കൂടാതെ സാക്ഷി മാലിക് ഗുസ്തിയില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. പിന്നാലെ ബജ്രങ് പുനിയ പത്മശ്രീ പുരസ്‌കാരം മടക്കി നല്‍കുകയും ചെയ്തു. ബധിര ഒളിമ്പിക്‌സ് സ്വര്‍ണ മെഡല്‍ ജേതാവ് വീരേന്ദര്‍ സിങ് യാദവ് മെഡല്‍ തിരികെ നല്‍കുമെന്നും പ്രഖ്യാപിച്ചു. എന്തായാലും താരങ്ങളെ അനുനയിപ്പിക്കാന്‍ ആവശ്യമായ ശ്രമങ്ങള്‍ കേന്ദ്ര സര്‍ക്കാറിന്റെ ഭാഗത്ത് നിന്നും ഉണ്ടാവുന്നില്ലെന്നത് ഖേദകരമാണ്.
ആരോപണ വിധേയരായവരുടെ അടുത്ത അനുയായികള്‍ ഇത്തരം സ്ഥാനങ്ങളിലേക്കെത്തിയാല്‍ കായിക താരങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സാധിക്കുകയില്ലെന്ന് മാത്രമല്ല കായിക രംഗത്തേക്ക് വരുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് താല്‍പ്പര്യവും ഇല്ലാതാവും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.