ന്യൂഡല്‍ഹി: ഭാരത് ജോഡോ യാത്രയുടെ രണ്ടാം ഘട്ടം കോണ്‍ഗ്രസ് പ്രഖ്യാപിച്ചു. രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ന്യായ് യാത്ര ജനുവരി 14 ന് ആരംഭിക്കും. മണിപ്പൂരില്‍ നിന്നും തുടങ്ങുന്ന യാത്ര മാര്‍ച്ച് 20 ന് മുംബൈയില്‍ സമാപിക്കുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ അറിയിച്ചു.
ജനുവരി 14 ന് ഇംഫാലില്‍ കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ യാത്ര ഉദ്ഘാടനം ചെയ്യും. 14 സംസ്ഥാനങ്ങളിലെ 85 ജില്ലകളിലൂടെ യാത്ര കടന്നു പോകും. 6200 കിലോമീറ്റര്‍ ദൂരമാണ് യാത്ര കടന്നുപോകുക. ഇത്തവണ ബസിലാകും യാത്ര, ചിലയിടത്ത് പദയാത്രയും നടത്തുമെന്ന് കെ.സി വേണുഗോപാല്‍ പറഞ്ഞു.
മണിപ്പൂര്‍, നാഗാലാന്‍ഡ്, അസം, മേഘാലയ, പശ്ചിമ ബംഗാള്‍, ജാര്‍ഖണ്ഡ്, ഒഡീഷ, ഛത്തീസ് ഗഡ്, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, രാജസ്ഥാന്‍, ഗുജറാത്ത്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലൂടെയാകും ഭാരത് ന്യായ് യാത്ര സഞ്ചരിക്കുക. യാത്രയില്‍ യുവാക്കള്‍, സ്ത്രീകള്‍, പ്രാന്തവല്‍ക്കരിക്കപ്പെട്ട ജനവിഭാഗങ്ങള്‍ തുടങ്ങിയവരുമായി രാഹുല്‍ ഗാന്ധി സംവദിക്കുമെന്നും കെ.സി വേണുഗോപാല്‍ പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.