ഇ​ന്തോ​നേ​ഷ്യ​യി​ല്‍ ശ​ക്ത​മാ​യ ഭൂ​ച​ല​നം; 34 പേര്‍ കൊല്ലപ്പെട്ടു

ഇ​ന്തോ​നേ​ഷ്യ​യി​ല്‍ ശ​ക്ത​മാ​യ ഭൂ​ച​ല​നം; 34 പേര്‍ കൊല്ലപ്പെട്ടു

ജ​ക്കാ​ര്‍​ത്ത: ഇ​ന്തോ​നേ​ഷ്യ​യി​ലെ സു​ല​വേ​സി ദ്വീ​പിൽ ഇന്നലെ രാവിലെ ഉണ്ടായ ശ​ക്ത​മാ​യ ഭൂചലനത്തെ തുടര്‍ന്ന് കെട്ടിടം തകര്‍ന്ന് 34 പേര്‍ കൊല്ലപ്പെട്ടു. 600ലേറെപ്പേര്‍ക്ക് പരിക്കേറ്റു. 6.2 തീവ്രതയോടെ ആണ് ഭൂചലനമുണ്ടായത്. മജേന നഗരത്തില്‍ ആശുപത്രി കെട്ടിടം തകര്‍ന്നുവീണ് നിരവധി പേര്‍ അടിയിലായി. ഇവിടെ രക്ഷാപ്രവര്‍ത്തനങ്ങള്‍ നടക്കുകയാണ്. മജേന സിറ്റിയില്‍ എട്ട് പേരും മമൂജു സിറ്റിയില്‍ 26 പേരും മരിച്ചെന്ന് അധികൃതര്‍ അറിയിച്ചു. 10 ദുരിത്വാശ്വാസ ക്യാമ്പുകള്‍ ഇതിനോടകം തുറന്നു.

ഭൂചലനത്തെ തുടര്‍ന്ന് 15000ത്തോളം പേര്‍ക്ക് വീടുകൾ നഷ്ടപ്പെട്ടു. വൈദ്യുതി, ആശയവിനിമയ സംവിധാനങ്ങളെല്ലാം പാടെ തകര്‍ന്നിരിക്കുകയാണ്. അപകടത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് പ്രസിഡന്റ് ജോക്കോ വിഡോഡോ അനുശോചനം അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.