തിരുവനന്തപുരം: ടൈപ്പ് വണ്‍ പ്രമേഹ രോഗികള്‍ക്ക് പി.എസ്.സി പരീക്ഷ എഴുതുമ്പോള്‍ പ്രത്യേക പരിഗണന നല്‍കാന്‍ തീരുമാനം. ഇതിനായി ഉദ്യോഗാര്‍ഥികള്‍ പ്രൊഫൈല്‍ വഴി അപേക്ഷിക്കണ. പരീക്ഷ എഴുതാനെത്തുന്നവര്‍ക്ക് ഇന്‍സുലിന്‍, ഇന്‍സുലിന്‍ പെന്‍, ഇന്‍സുലിന്‍ പമ്പ്, സിജിഎംസ് (കണ്ടിന്യൂവസ് ഗ്ലൂക്കോസ് മോണിട്ടറിങ് സിസ്റ്റം), ഷുഗര്‍ ഗുളിക, വെള്ളം എന്നിവ പരീക്ഷാ ഹാളിനുള്ളില്‍ അനുവദിക്കും.
അസിസ്റ്റന്റ് സര്‍ജന്‍ റാങ്കില്‍ കുറയാത്ത മെഡിക്കല്‍ ഓഫീസറില്‍ നിന്ന് നിശ്ചിത മാതൃകയിലുള്ള മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് പ്രൊഫൈലില്‍ അപ്ലോഡ് ചെയ്യണം. തുടര്‍ന്ന് അടുത്തുള്ള പി.എസ്.സി ഓഫീസില്‍ അസല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.
മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റിന്റെ മാതൃക ഉള്‍പ്പെടെയുള്ള വിശദ വിവരങ്ങള്‍ പി.എസ്.സി വെബ്‌സൈറ്റിലെ 'മസ്റ്റ് നോ' എന്ന ലിങ്കില്‍ 'ടൈപ്പ് വണ്‍ ഡയബെറ്റിക്' എന്ന മെനുവില്‍ ലഭ്യമാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.