ഇന്തോനേഷ്യയിൽ അഞ്ച് വർഷത്തേക്ക് സന്ദർശക വിസ; അടുപ്പിച്ച് 60 ദിവസം വരെ തങ്ങാം

ഇന്തോനേഷ്യയിൽ അഞ്ച് വർഷത്തേക്ക് സന്ദർശക വിസ; അടുപ്പിച്ച് 60 ദിവസം വരെ തങ്ങാം

ജക്കാർത്ത: ടൂറിസം മേഖലയെ ഉത്തേജിപ്പിക്കുന്നതിനായി വിസാ നടപടികളിൽ മാറ്റം വരുത്തി ഇന്തോനേഷ്യ. അഞ്ച് വർഷത്തെ വിസാ നയമാണ് രാജ്യം പുതുതായി രൂപീകരിച്ചിരിക്കുന്നത്. ഇതു പ്രകാരം അടുപ്പിച്ച് 60 ദിവസം വരെ സന്ദർശകർക്ക് ഇന്തോനേഷ്യയിൽ തങ്ങാം. ഇത്തരത്തിൽ അഞ്ച് വർഷം വരെ ഇന്തോനേഷ്യയിൽ വന്ന് പോകാൻ സന്ദർശകരെ അനുവദിക്കുന്നതാണ് പുതിയ വിസ.

30 ദിവസത്തെ പ്രവേശനാനുമതി നൽകുന്ന പഴയ വിസയുടെ കാലാവധി 30 ദിവസത്തേക്ക് കൂടി വർദ്ധിപ്പിച്ചാണ് പുതിയ വിസ നൽകുന്നത്. അഞ്ച് വർഷത്തെ മൾട്ടിപ്പിൾ എൻട്രി വിസയായി ഇതിനെ മാറ്റുന്നത് വഴി അനേകം വിനോദസഞ്ചാരികളെ രാജ്യത്തേക്ക് ആകർഷിക്കാൻ കഴിയുമെന്നാണ് ഇന്തോനേഷ്യൻ ഭരണകൂടത്തിന്റെ പ്രതീക്ഷ.

പുതിയ വിസാ ചട്ടങ്ങൾ ഇതിനോടകം പ്രാബല്യത്തിൽ വന്നുകഴിഞ്ഞുവെന്നും ഇന്തോനേഷ്യ അറിയിക്കുന്നു. 972 യുഎസ് ഡോളറാണ് (80,000 രൂപ) അഞ്ച് വർഷത്തെ വിസയ്‌ക്ക് ഈടാക്കുന്ന തുക. ഓൺലൈൻ പേയ്‌മെന്റ് മുഖേനയാണ് തുക അടയ്‌ക്കേണ്ടത്.

അഞ്ച് വർഷത്തെ മൾട്ടിപ്പിൾ എൻട്രി വിസ പ്രകാരം എത്തുന്നവർക്ക് ഇന്തോനേഷ്യയിൽ സ്ഥിര ജോലി കിട്ടുകയാണെങ്കിൽ വിസ മാറ്റേണ്ടതായി വരും. വിനോദസഞ്ചാരത്തിനും മറ്റ് സന്ദർശനങ്ങൾക്കും മാത്രമേ പുതിയ വിസ അനുമതി നൽകൂ. സ്ഥിരതാമസം ആഗ്രഹിക്കുന്നവർക്ക് മറ്റ് വിസയ്‌ക്ക് അപേക്ഷിക്കാവുന്നതാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.