തൃശൂര്‍: പുതുവര്‍ഷത്തില്‍ സംസ്ഥാനത്ത് സര്‍വീസ് നടത്തുന്ന ചില തീവണ്ടികളുടെ സമയത്തിലും സ്റ്റോപ്പുകളിലും മാറ്റം വരുത്തി. ഏറനാട്, ശബരി എക്‌സ്പ്രസ്, ടാറ്റ നഗര്‍ എക്സ്പ്രസ് എന്നിവയ്ക്കാണ് മാറ്റം.
16605/16606 ഏറനാട് എക്സ്പ്രസ് ജനുവരി ഒന്ന് മുതല്‍ നാഗര്‍കോവിലിന് പകരം തിരുവനന്തപുരത്ത് യാത്ര അവസാനിപ്പിക്കുകയും അവിടെ നിന്ന് പുറപ്പെടുകയും ചെയ്യും.
ജനുവരി ഒന്ന് മുതല്‍ 17229/17230 തിരുവനന്തപുരം - സെക്കന്ദരാബാദ് ശബരി എക്സ്പ്രസ് ഷൊര്‍ണൂര്‍ ഒഴിവാക്കിയാക്കുകയും പകരം വടക്കാഞ്ചേരിയില്‍ നിര്‍ത്തുകയും ചെയ്യും. എല്ലാ ദിവസവും വടക്കോട്ടുള്ള യാത്രയില്‍ തൃശൂരില്‍ 12.37 നും വടക്കാഞ്ചേരിയില്‍ 12.59 നും എത്തുന്ന വണ്ടി മടക്കയാത്രയില്‍ വടക്കാഞ്ചേരിയില്‍ 10.14 നും തൃശൂരില്‍ 10.35 നും എത്തിച്ചേരും.
നിലവില്‍ ആഴ്ചയില്‍ രണ്ട് ദിവസം ഓടുന്ന 18189/18190 ടാറ്റ എറണാകുളം എക്സ്പ്രസ് ജനുവരി ഒന്ന് മുതല്‍ ആഴ്ചയില്‍ അഞ്ച് ദിവസം സര്‍വീസ് നടത്തും. വടക്കോട്ടുള്ള യാത്രയില്‍ ഞായര്‍, തിങ്കള്‍, ബുധന്‍, വ്യാഴം, ശനി ദിവസങ്ങളില്‍ തൃശൂരില്‍ 8.37 ന് എത്തുന്ന വണ്ടി മടക്ക യാത്രയില്‍ തിങ്കള്‍, ചൊവ്വ, വ്യാഴം, വെള്ളി, ശനി ദിവസങ്ങളില്‍ 23.55 നും എത്തിച്ചേരും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.