കേരളത്തിലൂടെ ഇന്ന് ഈ ട്രെയിനുകള്‍ ഓടില്ല; എറണാകുളം- ഹസ്രത്ത് നിസാമുദ്ദീന്‍ എക്‌സ്പ്രസ് ഉള്‍പ്പെടെ 10 ട്രെയിനുകള്‍ റദ്ദാക്കി

കേരളത്തിലൂടെ ഇന്ന് ഈ ട്രെയിനുകള്‍ ഓടില്ല;  എറണാകുളം- ഹസ്രത്ത് നിസാമുദ്ദീന്‍ എക്‌സ്പ്രസ് ഉള്‍പ്പെടെ 10 ട്രെയിനുകള്‍ റദ്ദാക്കി

കൊച്ചി: എറണാകുളം- ഹസ്രത്ത് നിസാമുദ്ദീന്‍ എക്‌സ്പ്രസ് ഉള്‍പ്പെടെ കേരളത്തിലൂടെ ഓടുന്ന 10 ട്രെയിനുകള്‍ ഇന്ന് റദ്ദാക്കി. ട്രാക്കിലെ അറ്റകുറ്റപ്പണികളെ തുടര്‍ന്നാണ് ട്രെയിനുകള്‍ റദ്ദാക്കിയത്.

 ജനുവരി ഒന്നിനുള്ള ബറൗണി- എറണാകുളം രപ്തി സാഗര്‍ എക്സ്പ്രസും, അഞ്ചിനുള്ള എറണാകുളം ബറൗണി- രപ്തി സാഗര്‍ എക്സ്പ്രസും, ജനുവരി ഒന്നിനുള്ള കൊച്ചുവേളി - കോര്‍ബ, മൂന്നിനുള്ള കോര്‍ബ- കൊച്ചുവേളി എക്‌സ്പ്രസ്, രണ്ട്, മൂന്ന്, ഏഴ്, ഒന്‍പത്, 10 തിയതികളിലെ കൊച്ചുവേളി- ഗോരഖ്പുര്‍, ജനുവരി നാല്, അഞ്ച്, ഏഴ്,11,12 തിയതികളിലെ ഗോരഖ്പുര്‍- കൊച്ചുവേളി എക്സ്പ്രസുകളും റദ്ദാക്കിയവയില്‍ ഉള്‍പ്പെടുന്നു.

ജനുവരി രണ്ട്, ഒന്‍പത് തിയതികളിലെ ബിലാസ്പൂര്‍- തിരുനെല്‍വേലി എക്സ്പ്രസ്, ഡിസംബര്‍ 31 നും ജനുവരി ഏഴിനുമുള്ള തിരുനെല്‍വേലി - ബിലാസ്പൂര്‍ എക്സ്പ്രസും റദ്ദാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.