കായിക മന്ത്രാലയം എതിര്‍പ്പ് പ്രകടിപ്പിച്ചു; ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങിന്റെ വസതിയില്‍ നിന്ന് ഗുസ്തി ഫെഡറേഷന്‍ ഓഫീസ് മാറ്റി

കായിക മന്ത്രാലയം എതിര്‍പ്പ് പ്രകടിപ്പിച്ചു; ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങിന്റെ വസതിയില്‍ നിന്ന് ഗുസ്തി ഫെഡറേഷന്‍ ഓഫീസ് മാറ്റി

ന്യൂഡല്‍ഹി: കായിക മന്ത്രാലയം കടുത്ത എതിര്‍പ്പ് ഉന്നയിച്ചതിനെ തുടര്‍ന്ന് ഗുസ്തി ഫെഡറേഷന്‍ ഓഫ് ഇന്ത്യ (ഡബ്ല്യുഎഫ്ഐ) മുന്‍ പ്രസിഡന്റും ബിജെപി എംപിയുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങിന്റെ വസതിയില്‍ പ്രവര്‍ത്തിച്ച് വന്ന ഓഫീസ് മാറ്റി. ന്യൂഡല്‍ഹിയിലെ ഹരി നഗറിലാണ് പുതിയ ഓഫീസ് പ്രവര്‍ത്തിക്കുകയെന്നാണ് സൂചന.

പ്രസിഡന്റ് സഞ്ജയ് സിങിന്റെ നേതൃത്വത്തില്‍ പുതുതായി രൂപീകരിച്ച ഡബ്ല്യുഎഫ്ഐ പാനലിനെ ഈ മാസം 24 ന് തിരഞ്ഞെടുത്തിരുന്നു. എന്നാല്‍ മൂന്ന് ദിവസത്തിന് ശേഷം സസ്‌പെന്‍ഡ് ചെയ്യുകയുകയും ചെയ്തിരുന്നു.

താരങ്ങള്‍ തന്നെ ലൈംഗികാരോപണം ഉന്നയിച്ച മുന്‍ അധ്യക്ഷനായിരുന്ന ബ്രിജ് ഭൂഷന്റെ വസതിയിലാണ് ഓഫീസ് പ്രവര്‍ത്തിക്കുന്നതെന്ന കാരണത്താലാണ് ഇത്തരത്തില്‍ ഒരു കടുത്ത നടപടിയെടുക്കാന്‍ മന്ത്രാലയം തീരുമാനിച്ചതെന്നാണ് സൂചന. കൂടാതെ പുതിയ ഭാരവാഹികള്‍ പ്രവര്‍ത്തിക്കേണ്ടത് മുന്‍ ഭാരവാഹികളുടെ പൂര്‍ണ നിയന്ത്രണത്തിലാവരുതെന്ന കാഴ്ചപ്പാടിനെ തുടര്‍ന്നാണ് ഓഫീസിന്റെ സ്ഥാനത്തില്‍ മാറ്റം വരുത്തിയത്.

ഒളിമ്പിക്സ് മെഡല്‍ ജേതാക്കളായ ബജ്റങ് പുനിയ, സാക്ഷി മാലിക്, ലോക ചാമ്പ്യന്‍ഷിപ്പ് മെഡല്‍ ജേതാവ് വിനേഷ് ഫോഗട്ട് എന്നിവരുള്‍പ്പെടെ നിരവധി മുന്‍നിര ഗുസ്തി താരങ്ങള്‍ ബ്രിജ് ഭൂഷണെതിരെ ലൈംഗികാരോപണം ഉന്നയിച്ചിട്ടുണ്ട്. കേസ് ഡല്‍ഹി ഹൈക്കോടതിയില്‍ പരിഗണിക്കുകയാണ്.

ഇതിനിടെ ബ്രിജ് ഭൂഷന്റെ അടുത്ത സഹായിയായ സഞ്ജയ് സിങ് അധ്യക്ഷ സ്ഥാനം ഏറ്റെടുത്തപ്പോള്‍ തന്നെ കായിക താരങ്ങളുടെ ഭാഗത്ത് നിന്നും കടുത്ത പ്രതിഷേധങ്ങള്‍ ഉയര്‍ന്ന് വന്നിരുന്നു. സാക്ഷി മാലിക് ഗുസ്തിയില്‍ നിന്ന് വിരമിക്കാന്‍ തീരുമാനിക്കുകയും ബജ്റങ് പൂനിയ പത്മശ്രീ തിരികെ നല്‍കുകയും വിനേഷ് ഫോഗട്ട് ഖേല്‍രത്നയും അര്‍ജുന അവാര്‍ഡും തിരികെ നല്‍കാന്‍ ഉള്‍പ്പെടെയുള്ള തീരുമാനങ്ങള്‍ എടുത്തിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.