ഷാജഹാന്‍പൂരില്‍ പ്രതിഷേധ ശൃംഖല; കരുത്തോടെ കേരളത്തിലെ കര്‍ഷകരും

ഷാജഹാന്‍പൂരില്‍ പ്രതിഷേധ ശൃംഖല; കരുത്തോടെ കേരളത്തിലെ കര്‍ഷകരും

ന്യൂഡല്‍ഹി: ഷാജഹാന്‍പൂരില്‍ ഇന്ന് കേരളത്തിലെ കര്‍ഷകസംഘത്തിന്റെ ആഭിമുഖ്യത്തില്‍ പ്രതിഷേധ ശൃംഖല തീര്‍ത്തു. കരിനിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് ഡല്‍ഹിയില്‍ നടക്കുന്ന സമരത്തില്‍ കേരളത്തിലെ കര്‍ഷകര്‍ ഇന്നലെ മുതല്‍ അണിചേര്‍ന്നിരിക്കുകയാണ്. അതിശൈത്യത്തെ പോലും വകവെക്കാതെ കേരളത്തിലെ കര്‍ഷക സംഘം പ്രവര്‍ത്തകര്‍ സമരത്തില്‍ തുടരുകയാണ്.

മറ്റ് സംസ്ഥാനങ്ങളിലെ കര്‍ഷകര്‍ ഉള്‍പ്പെടെ ആയിരക്കണക്കിനാളുകള്‍ ഇതിൽ പങ്കെടുത്തു. കര്‍ഷകസംഘം സംസ്ഥാന സെക്രട്ടറി കെ.എന്‍.ബാലഗോപാല്‍ പ്രതിജ്ഞ ചൊല്ലി. മലയാളത്തിലാണ് പ്രതിജ്ഞ എടുത്തത്. ഇതര സംസ്ഥാനത്തിലുള്ളവരും മലയാളത്തിലുള്ള പ്രതിജ്ഞ ഏറ്റ് ചൊല്ലി.

കര്‍ഷക സംഘം അഖിലേന്ത്യാ വൈസ് പ്രസിഡണ്ട് അമ്രാറാം, കര്‍ഷകസംഘം അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി കെ.കെ.രാഗേഷ് എം.പി, ഡോ: സഞ്ജയ് മാധവ്, രാജസ്ഥാന്‍ കിസാന്‍ സഭാ നേതാവ് പ്രേമാറാം കേരള,കര്‍ഷക സംഘം സംഘം വൈസ് പ്രസിഡന്റ് പി.എം.ഷൗക്കത്ത്, സംസ്ഥാന കമ്മിറ്റി അംഗം കെ.സി.മനോജ് എന്നിവര്‍ പങ്കെടുത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.