മൂടല്‍മഞ്ഞ്: ഉത്തരേന്ത്യയില്‍ റെഡ് അലര്‍ട്ട്; മണിക്കൂറുകളോളം വൈകി ട്രെയിനുകളും, വിമാനങ്ങളും

 മൂടല്‍മഞ്ഞ്: ഉത്തരേന്ത്യയില്‍ റെഡ് അലര്‍ട്ട്; മണിക്കൂറുകളോളം വൈകി ട്രെയിനുകളും, വിമാനങ്ങളും

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് അതിശൈത്യത്തിനൊപ്പം മൂടല്‍മഞ്ഞും ശക്തമായി. ഈ സാഹചര്യത്തില്‍ ഉത്തരേന്ത്യയിലെ പല സംസ്ഥാനങ്ങളിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. പഞ്ചാബ്, ഹരിയാന, ഡല്‍ഹി ഉത്തര്‍പ്രദേശ്, വടക്കന്‍ രാജസ്ഥാന്‍, വടക്കന്‍ മധ്യപ്രദേശ് എന്നിവിടങ്ങളില്‍ മൂടല്‍ മഞ്ഞ് അനുഭവപ്പെടുന്ന സാഹചര്യത്തില്‍ യാത്രകള്‍ ചെയ്യുമ്പോഴും മറ്റും ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു.

നിലവില്‍ ഡല്‍ഹിയില്‍ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനില 10.7 ഡിഗ്രി സെല്‍ഷ്യസാണ്. ഇതോടൊപ്പമാണ് മേഖലയില്‍ മൂടല്‍ മഞ്ഞും. ദൂരക്കാഴ്ച കുറഞ്ഞ സാഹചര്യത്തില്‍ ട്രെയിനുകളും വിമാനങ്ങളും വൈകിയോടുകയാണ്. ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി വിമാനത്താവളത്തില്‍ ഇന്ന് രാവിലെ 8:30 വരെ 80 ഓളം വിമാനങ്ങള്‍ വൈകിയതായി അധികൃതര്‍ അറിയിച്ചു. മൂടല്‍മഞ്ഞും മോശം കാലാവസ്ഥയും കാരണം ഡല്‍ഹിയില്‍ നിന്ന് സിക്കിമിലേക്ക് പോകേണ്ടിയിരുന്ന വിമാനം രണ്ട് മണിക്കൂറോളം വൈകിയിരുന്നതായി യാത്രക്കാര്‍ പറഞ്ഞു.

അതേസമയം കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് മൂടല്‍ മഞ്ഞിനെ തുടര്‍ന്നുള്ള ദൂരക്കാഴ്ച ഇന്ന് മെച്ചപ്പെട്ടതായി ഓട്ടോ, കാബ് ഡ്രൈവര്‍മാര്‍ അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.