മാര്‍ വിന്‍സെന്റ് എയിന്‍ഡ് റാഞ്ചി അതിരൂപതയുടെ പുതിയ അധ്യക്ഷന്‍; നാസിക്ക്, ജാബുവ രൂപതകള്‍ക്കും പുതിയ മെത്രാന്‍മാര്‍

മാര്‍ വിന്‍സെന്റ് എയിന്‍ഡ് റാഞ്ചി അതിരൂപതയുടെ പുതിയ അധ്യക്ഷന്‍; നാസിക്ക്, ജാബുവ രൂപതകള്‍ക്കും പുതിയ മെത്രാന്‍മാര്‍

റാഞ്ചി: റാഞ്ചി അതിരൂപതയുടെ പുതിയ തലവനായി ബാഗോദ്ര രൂപതാദ്ധ്യക്ഷനായ മാര്‍ വിന്‍സെന്റ് എയിന്‍ഡിനെ ഫ്രാന്‍സിസ് മാര്‍പാപ്പ തെരഞ്ഞടുത്തു. ആര്‍ച്ച്ബിഷപ് ഫെലിക്‌സ് ടോപ്പോയുടെ വിരമിക്കലിനെ തുടര്‍ന്നാണ് പുതിയ നിയമനം.

വിരമിക്കുന്ന ബിഷപ് മാര്‍ ലൂര്‍ദ്‌നാദ ഡാനിയേലിനു പകരം നാഷിക് രൂപതാദ്ധ്യക്ഷനായി മാര്‍ ബാര്‍ത്തോള്‍ ബാരേറ്റോയെയും ഫ്രാന്‍സിസ് പാപ്പ പ്രഖ്യാപിച്ചു. നിലവില്‍ ബോംബെ രൂപതയുടെ സഹായ മെത്രാനാണ് മാര്‍ ബാര്‍ത്തോള്‍ ബാരേറ്റോ.

ജാബുവ രൂപതയുടെ പുതിയ ബിഷപ്പായി രൂപതയുടെ അഡ്മിനിസ്‌ട്രേറ്ററായ ഫാ. പീറ്റര്‍ റുമാള്‍ ഖാറാദിയെയും, ഫാ. ബെര്‍ണാഡ് ലാന്‍സി പിന്റോയെ ഓറംഗബാദ് രൂപതയുടെ പുതിയ സഹായ മെത്രാനായും പാപ്പ തെരഞ്ഞെടുത്തു. മുംബൈയിലെ മാഹിം സെന്റ് മൈക്കിള്‍സ്് ഇടവകയുടെ വികാരിയാണ് ഫാ. ബെര്‍ണാഡ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.