2024 പിറന്നു; പുതുവര്‍ഷത്തെ പ്രതീക്ഷയോടെ വരവേറ്റ് നാട്

2024 പിറന്നു; പുതുവര്‍ഷത്തെ പ്രതീക്ഷയോടെ വരവേറ്റ് നാട്

കൊച്ചി: പുത്തന്‍ പ്രതീക്ഷകളും സ്വപ്‌നങ്ങളും സമ്മാനിച്ച് പുതുവര്‍ഷം 2024 എത്തിയതോടെ നാടെങ്ങും ഉല്‍സാഹത്തിമിര്‍പ്പില്‍. വെടിക്കെട്ടും നൃത്തനൃത്യ സംഗീത പരിപാടുകളുമുള്‍പ്പെടെ ആഘോഷരാവില്‍ അലിഞ്ഞുചേരുകയാണ് നാടും നഗരവും. രാജ്യത്തെ പ്രധാന നഗരങ്ങളിലെല്ലാം ആഘോഷങ്ങള്‍ ആവേശത്തോടെ പൊടിപൊടിക്കുകയാണ്.

സംസ്ഥാനത്തെ വിവിധ പ്രദേശങ്ങളിലും ആഘോഷത്തിനും ആവേശത്തിനും തെല്ലും കുറവുണ്ടായില്ല. സംസ്ഥാനത്തെ പുതുവത്സര ആഘോഷങ്ങളില്‍ ഏറ്റവും ശ്രദ്ധ നേടിയ ഫോര്‍ട്ട് കൊച്ചി പരേഡ് ഗ്രൗണ്ടിലെ പപ്പാഞ്ഞിയെ കത്തിക്കലിന് ഇക്കുറിയും ആയിരങ്ങളാണ് സാക്ഷ്യം വഹിച്ചത്. സമാനമായ രീതിയില്‍ കോട്ടയം വടവാതൂരിലും പപ്പാഞ്ഞിയെ കത്തിച്ച് പുതുവര്‍ഷത്തെ വരവേറ്റു.

പുതുവര്‍ഷ പിറവിയോടനുബന്ധിച്ച് സംസ്ഥാനത്തെ പ്രധാന പട്ടണങ്ങളിലെല്ലാം സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഫോര്‍ട്ട് കൊച്ചിയിലും തിരുവനന്തപുരത്തും കോഴിക്കോടും പോലീസ് സുരക്ഷ കര്‍ശനമാക്കി.

അതേ സമയം, കടുത്ത മൂടല്‍മഞ്ഞിന്റെയും വായുമലിനീകരണത്തിന്റെയും പശ്ചാത്തലത്തില്‍ ഡല്‍ഹിയിലും മുംബൈയിലും കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. നോര്‍ത്ത് ഇന്ത്യയില്‍ തുടരുന്ന കനത്ത മഞ്ഞിനും ആവേശം തണുപ്പിക്കാനായിട്ടില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.