മുന്നൂറിലേറെ യാത്രക്കാര്‍; ജപ്പാനില്‍ റണ്‍വേയിലിറങ്ങിയ വിമാനത്തിന് തീപിടിച്ചു: വീഡിയോ

മുന്നൂറിലേറെ യാത്രക്കാര്‍; ജപ്പാനില്‍ റണ്‍വേയിലിറങ്ങിയ വിമാനത്തിന് തീപിടിച്ചു: വീഡിയോ

ടോക്യോ: ജപ്പാനിലെ ഹനേദ വിമാനത്താവളത്തില്‍ റണ്‍വേയില്‍ വിമാനത്തിന് തീപിടിച്ചു. ജപ്പാന്‍ എയര്‍ലൈന്‍സിന്റെ വിമാനം റണ്‍വേയില്‍ ഇറങ്ങിയതിന് പിന്നാലെയാണ് തീപിടിച്ചത്.

ആളപായമുണ്ടോയെന്ന കാര്യത്തില്‍ വ്യക്തതയില്ല. യാത്രക്കാരും ജീവനക്കാരുമായി മുന്നൂറിലധികം പേരുണ്ടായിരുന്നെന്നും ഇവരെ പുറത്തെത്തിക്കാന്‍ കഴിഞ്ഞുവെന്നും ജാപ്പനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. രക്ഷാപ്രവര്‍ത്തനം നടന്നുകൊണ്ടിരിക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു.

കോസ്റ്റ് ഗാര്‍ഡിന്റെ വിമാനവുമായി കൂട്ടിയിടിച്ചാണ് തീപിടിച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ട്. തീഗോളം ഉയരുന്നതും പിന്നാലെ തീപടര്‍ന്ന വിമാനം റണ്‍വേയിലൂടെ കുറച്ചുദൂരം മുന്നോട്ടേക്ക് നീങ്ങുന്നതുമാണ് പുറത്തുവന്ന വീഡിയോ ദൃശ്യങ്ങളിലുള്ളത്. വിമാനത്തിന്റെ ജനാലകളില്‍ കൂടി തീനാളങ്ങള്‍ പുറത്തേക്കുവരുന്നതും ദൃശ്യങ്ങളിലുണ്ട്.

ഷിന്‍ ചിറ്റോസെയില്‍ നിന്ന് ഹനേദയിലേക്ക് വന്ന ജെ.എ.എല്‍ 516 വിമാനമാണ് അപകടത്തില്‍പ്പെട്ടത്. എയര്‍ബസ് എ 350 ശ്രേണിയില്‍പ്പെട്ട വിമാനമാണിത്. റണ്‍വേയില്‍ ഒന്നിലേറ സ്ഥലത്ത് തീപിടിത്തമുണ്ടായതായി പുറത്തുവന്ന ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.